കെയ്‌റോ: ഭാര്യ അറിയാതെ ഭർത്താവ് ഗ്യാസ് സ്റ്റൗവിനുള്ളിൽ ഒളിപ്പിച്ച ലക്ഷക്കണക്കിനു രൂപ കത്തിക്കരിഞ്ഞു നശിച്ചു. ഈജിപ്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. 17 ലക്ഷം ഇന്ത്യൻ രൂപ മൂല്യമുള്ള ഈജിപ്ഷ്യൻ പൗണ്ടാണ് ഭർത്താവ് സ്റ്റൗവിനുള്ളിൽ ഒളിപ്പിച്ചത്. എന്നാൽ ഇക്കാര്യം അറിയാതിരുന്ന ഭാര്യ സ്റ്റൗ കത്തിച്ചതോടെ പണത്തിനു തീ പിടിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു.
420,000 ഈജിപ്ത്യന്‍ പൗണ്ടായിരുന്നു ഇയാള്‍ സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഈജിപ്തിലെ പ്രമുഖ പത്രമായ അല്‍ വതനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന് ആസ്പദമായ സംഭവം നടന്നതെന്ന് പത്രം കണ്ടെത്തി.
സ്റ്റൗ കത്തിച്ച് കഴിഞ്ഞപ്പോള്‍ അത് വരെയില്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഭാര്യ വിശദമായ പരിശോധന നടത്തുന്നത്. സ്റ്റൗവിനുള്ളില്‍ പാതികരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ട് ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോകുകയായിരുന്നു.
അല്‍ ബെഹൈറയിലെ നൈല്‍ ഡെല്‍റ്റ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. ബിസിനസില്‍ നിന്ന് കിട്ടിയ പണം സ്വരുക്കൂട്ടി മറ്റൊരു ബിസിനസ് കെട്ടിപ്പെടുക്കാനാണ് ഇയാള്‍ പൈസ കൂട്ടിവെച്ചതെന്നാണ് വിവരം. സ്റ്റൗവില്‍ പണം വച്ചെന്ന വസ്തുത ഇയാള്‍ ഭാര്യയോട് മറച്ചുവയ്ക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ക്രിസ്ത്യൻ പള്ളി തകർത്ത് കാവിക്കൊടി നാട്ടി
ബംഗളൂരൂ: ക്രിസ്‌ത്യൻ പള്ളി തകർത്ത് കുരിശിനു പകരം തൽ സ്ഥാനത്ത് കാവിക്കൊടി നാട്ടി. കർണാടകയിലെ പേരട്കയിലാണ് സംഭവം നടന്നത്. പള്ളി പുരോഹിതൻ നൽകിയ പരാതിയിൽ കടപ പൊലീസ് കേസെടുത്തു.
മേയ് ഒന്നിന് അർധരാത്രിയോടെ അസംബ്ലി ഓഫ് ഗോഡ് പേരാട് പള്ളി കേന്ദ്രത്തിലാണ് സംഭവം. പള്ളിയിൽ അതിക്രമിച്ച് കടന്ന സംഘം ഹനുമാന്‍റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ. ജോസ് വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമെ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു.
ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: