കൊല്ലം: വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർച്ച ചെയ്‌ത കേസിൽ കൊച്ചു മകൻ അറസ്റ്റിൽ. കല്ലുവാതിക്കൽ സ്വദേശിനിയായ ത്രേസ്യാമ്മ(86)യുടെ ആഭരണമാണ് മോഷണം പോയത്.
സംഭവത്തിൽ ഇവരുടെ ചെറുമകന്‍ 23 കാരനായ അനിമോന്‍ ആണ് അറസ്റ്റിലായത്. ത്രേസ്യാമ്മയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്‌താണ് ഇയാള്‍ മാല കവര്‍ന്നത്.
മെയ് 27ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പവന്‍റെ സ്വർണമാലയാണ് ത്രേസ്യാമ്മയില്‍ നിന്ന് അനിമോന്‍ തട്ടിപ്പറിച്ചെടുത്തത്. ആക്രമണത്തില്‍ പരുക്കേറ്റ വയോധികയെ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജോസഫ് ലിയോണ്‍, എസ്ഐ കെ എസ് ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
കട്ടപ്പന പീഡനം; യുവതിയെ വിളിച്ചുകൊണ്ട് പോയത് കട്ടപ്പന ടൗണിൽ നിന്നും
ഇടുക്കി: മാനസിക വെല്ലുവിളി നേരിടുന്ന 30 കാരിയെ പീഡിപ്പിക്കാനായി പ്രതികളിൽ ഒരാൾ വിളിച്ചുകൊണ്ടുപോയത് കട്ടപ്പന ടൗണിൽ നിന്നും. കട്ടപ്പന സ്വദേശിനിയായ 30കാരിയാണ് നിരവധി പേരുടെ പീഡനത്തിനിരയായത്. സംഭവത്തിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21). മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെ കഴിഞ്ഞ ദിവസം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
30 വയസുള്ള യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് മനസിലാക്കിയ യുവാക്കൾ ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് വിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടുകയത്.
കഴിഞ്ഞ നാലു മാസത്തിനിടയിൽ പല തവണ പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. റെനി മോനാണ് പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്ത ശേഷം സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറുകയായിരുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷൻ യുവതിയെ കട്ടപ്പന ടൗണിൽ നിന്നാണ് വാഹനത്തിൽ കയറ്റികൊണ്ടുപോയത്.
ജോലി ചെയ്‌തിരുന്നത് നെടുങ്കണ്ടത്തായതിനാൽ ഇയാൾക്ക് ഇവിടെ റൂം ഉണ്ടായിരുന്നു. ഫോണിലൂടെ സംസാരിച്ച് യുവതിയെ കട്ടപ്പന ടൗണിലേക്ക് വിളിച്ചു വരുത്തിയ ശേഷം ടൗണിൽ നിന്നും യുവതിയെ വാഹനത്തിൽ കയറ്റി റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റെനിമോനെ പത്തനംത്തിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
Post A Comment: