കൊല്ലം: അമ്മയെ മകൾ കെട്ടിയിട്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. പത്തനാപുരം സ്വദേശിനി ലീലാമ്മയെയാണ് മകൾ ലീന ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ വിമർശനവും സംഭവത്തിൽ ഉയരുന്നുണ്ട്.
സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരമായി മര്‍ദിച്ചത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്.
വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇടുക്കിയിൽ വാട്ടർ അതോറിറ്റി ജീവനക്കാരന് മർദനം
ഇടുക്കി: കുടിവെള്ള ടാങ്കിനു സമീപം കാട്ടുപന്നി ചത്തു കിടന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വാട്ടർ അതോറിറ്റി ജീവനക്കാരന് താൽകാലിക ജീവനക്കാരന്‍റെ മർദനം. ഇടുക്കി മൂന്നാറിലാണ് സംഭവം നടന്നത്. ജീവനക്കാരനായ രമേഷിന് തലക്കും ദേഹത്തും മർദനമേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ടൗണിലെ കുടിവെള്ളത്തിനായുള്ള ടാങ്കിന് സമീപത്ത് കാട്ടുപന്നി ചത്തുകിടന്നത് ഉദ്യോഗസ്ഥരെ അറിയിക്കാതെ ഫോട്ടോ എടുത്ത് അളുകളെ തെറ്റിധരിപ്പിക്കാന്‍ നോക്കിയത് ചോദ്യം ചെയ്യവെ ഇരുവരുമായി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ആക്രമണത്തില്‍ തലയ്ക്കും ദേഹത്തും മര്‍ദ്ദനമേറ്റ രമേഷ് മൂന്നാര്‍ റ്റാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്നാര്‍ എസ് ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: