ഇടുക്കി: കുടിവെള്ള ടാങ്കിനു സമീപം കാട്ടുപന്നി ചത്തു കിടന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വാട്ടർ അതോറിറ്റി ജീവനക്കാരന് താൽകാലിക ജീവനക്കാരന്‍റെ മർദനം. ഇടുക്കി മൂന്നാറിലാണ് സംഭവം നടന്നത്. ജീവനക്കാരനായ രമേഷിന് തലക്കും ദേഹത്തും മർദനമേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ടൗണിലെ കുടിവെള്ളത്തിനായുള്ള ടാങ്കിന് സമീപത്ത് കാട്ടുപന്നി ചത്തുകിടന്നത് ഉദ്യോഗസ്ഥരെ അറിയിക്കാതെ ഫോട്ടോ എടുത്ത് അളുകളെ തെറ്റിധരിപ്പിക്കാന്‍ നോക്കിയത് ചോദ്യം ചെയ്യവെ ഇരുവരുമായി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ആക്രമണത്തില്‍ തലയ്ക്കും ദേഹത്തും മര്‍ദ്ദനമേറ്റ രമേഷ് മൂന്നാര്‍ റ്റാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്നാര്‍ എസ് ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: