ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 100 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ടി.പി.ആർ 2.26 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇന്നലെ 24 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കുന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കണക്ക് ഏഴായിരത്തിനു മുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം 7240 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. ജനുവരിക്ക് ശേഷം കോവിഡ് കണക്കിൽ ഇത്രയധികം വർധനവുണ്ടാകുന്നത് ആദ്യമാണ്.
കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർധനയാണ് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു. അതേസമയം രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 36,267 ആയി ഉയർന്നു.
അതേസമയം കേരളത്തിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ 2415 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. എറണാകുളം ജില്ലയിൽ മാത്രം 796 പേർക്ക് കോവിഡ് കണ്ടെത്തി. ടി.പി.ആർ 18.2 ശതമാനമായി ഉയർന്നിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പൂർണം
ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല.
സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്.
സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു.
Post A Comment: