ബംഗളൂരു: മറ്റൊരു വിവാഹം കഴിക്കാൻ കാമുകിയെ കാമുകൻ തീ കൊളുത്തി കൊന്നു. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം നടന്നത്. 31 കാരനായ ബസവരാജുവാണ് 36 കാരിയായ ഗ്രീഷ്‌മയെ കൊലപ്പെടുത്തിയത്. വിനോദ സഞ്ചാരത്തിനെന്നു പറഞ്ഞ് കൊണ്ടുപോയ ഗ്രീഷ്‌മയെ ഇയാൾ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
വിവാഹബന്ധം വേര്‍പിരിഞ്ഞ ഗ്രീഷ്മ ബസവരാജുവിനൊപ്പം മാണ്ഡ്യയിലെ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒന്നരവര്‍ഷത്തോളമായി ഒരുമിച്ചായിരുന്നു ജീവിതം. ചാമരാജ്നഗര്‍ സ്വദേശികളാണ് രണ്ട് പേരും. മാണ്ഡ്യയിലെ സ്വകാര്യ കമ്പനിയിലെ ജീവിനക്കാരനായ ബസവരാജു മറ്റൊരു വിവാഹത്തിനായി ഈ ബന്ധത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും ഗ്രീഷ്മ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് ഗ്രീഷ്മയെ ചാമരാജ്നഗറിലേക്ക് ബസവരാജു കൂട്ടികൊണ്ടുപോയി. രാവിലെ മഹാദേശ്വര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. പിന്നീട് സമീപത്ത് ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിച്ചു. രാത്രി ഏഴരയോടെ കാഴ്ചകള്‍ കാണാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മലമുകളിലേക്ക് കൊണ്ടുപോയി.
ഗ്രീഷ്മയുടെ പിന്നില്‍ നിന്ന് കമ്പ് കൊണ്ട് അടിച്ചുവീഴ്ത്തി. പിന്നാലെ ബാഗില്‍ കരുതിയിരുന്ന പെട്രോളെടുത്ത് ഒഴിച്ചു തീകൊളുത്തി. ഗ്രീഷ്മയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവില്‍ പോയ ബസവരാജുവിനെ മാണ്ഡ്യയിലെ സുഹൃത്തിന്‍റെ ഫാം ഹൗസില്‍ നിന്നാണ് പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കൊലവിളി മുദ്രാവാക്യവുമായി സി.പി.എം.
കൊച്ചി: സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പോര് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രിയിൽ കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ നേതൃത്വത്തിൽ വ്യാപകമായ ആക്രമണം ഉണ്ടായി. പലയിടത്തും കൊലവിളി മുദ്രാവാക്യങ്ങളുമായി സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ നിരത്തിലിറങ്ങിയത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
കോഴിക്കോട് തിക്കൊടിയിൽ സി.പി.എം പ്രവർത്തകർ കൊലവിളി മുദ്രാവാക്യവുമായി നിരത്തിലിറങ്ങിയതിന്‍റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കുത്തിക്കീറുമെന്ന ഭീഷണി മുഴക്കിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. കൃപേഷിനെയും ഷുഹൈബിനെയും ഓർമയില്ലേയെന്നും മുദ്രാവാക്യത്തിൽ ചോദിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്‌ണന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായി. രാത്രി ബിയർ കുപ്പികൾ കൊണ്ടുള്ള ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു. കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ ബോംബേറുണ്ടായി. കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അക്രമികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Post A Comment: