ന്യൂഡെൽഹി: വാരാണസി സ്ഫോടനക്കേസിൽ മുഖ്യപ്രതി വാലിയുല്ലഖാന് വധശിക്ഷ. ഗാസിയാബാദ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2006ൽ നടന്ന സ്ഫോടനക്കേസിലാണ് വിധി. മറ്റൊരു കേസിൽ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, അംഭംഗം വരുത്തൽ, സ്ഫോടക വസ്‌തു നിയമം എന്നീ വകുപ്പുകൾ പ്രകാരം ചുമത്തിയ രണ്ടു കേസുകളിലാണ് വിധി.
സംഭവം നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഒരു കേസിൽ ഇയാളെ വെറുതെ വിട്ടിട്ടുണ്ട്. 2006 മാർച്ച് ഏഴിന് സങ്കട് മോചൻ ക്ഷേത്രത്തിലും കന്‍റോൺമെന്‍റ് റെയിൽവെ സ്റ്റേഷനിലുമുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 100 പേർക്കു പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
സങ്കട് മോചൻ ക്ഷേത്രത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. 15 മിനിറ്റിനു ശേഷമായിരുന്നു രണ്ടാമത്തെ സ്ഫോടനം. അതേ ദിവസം ദശാശ്വമേധ് പൊലീസ് സ്റ്റേഷനു സമീപത്തുള്ള റെയിൽവെ ക്രോസിങ്ങിൽ ഒരു കുക്കർ ബോംബും കണ്ടെത്തി. മൂന്ന് കേസുകളിലായി 121 സാക്ഷികൾ കോടതിയിൽ ഹാജരായി. വാരാണസിയിലെ അഭിഭാഷകർ കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അലഹബാദ് ഹൈക്കോടതി കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
അമ്മയെ കെട്ടിയിട്ട് മർദിച്ച് മകൾ
കൊല്ലം: അമ്മയെ മകൾ കെട്ടിയിട്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. പത്തനാപുരം സ്വദേശിനി ലീലാമ്മയെയാണ് മകൾ ലീന ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ വിമർശനവും സംഭവത്തിൽ ഉയരുന്നുണ്ട്.
സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരമായി മര്‍ദിച്ചത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്.
വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.
Post A Comment: