www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറ് പവന്‍റെ സ്വർണമാല മോഷ്‌ടിക്കാൻ കൊട്ടേഷൻ; ദമ്പതികൾ അടക്കം നാല് പേർ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: കടയുടമയുടെ സ്വർണ മാല കൊട്ടേഷൻ കൊടുത്ത് തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ അടക്കം നാല് പേർ പിടിയിൽ. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.  വെള്ളനാട് ചാരുപാറ തടത്തരികത്തു പുത്തന്‍ വീട്ടില്‍ കുഞ്ഞുമോന്‍(24), ഭാര്യ ആര്യനാട് ചൂഴ ലക്ഷ്മിഭവനില്‍ സീതാലക്ഷ്മി(19), വെള്ളനാട്, കമ്പനിമുക്ക് ശാന്തഭവനില്‍ ശ്രീകാന്ത് (19), അരുവിക്കര, വെള്ളൂര്‍ക്കോണം കൈതക്കുഴി പുത്തന്‍വീട്ടില്‍നിന്ന് തൊളിക്കോട്, മന്നൂര്‍ക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന റംഷാദ് (21) എന്നിവരാണ് പിടിയിലായത്. 

അറസ്റ്റിലായ കുഞ്ഞുമോൻ ലോക്കപ്പിലെ ടൈല്‍സ് പൊട്ടിച്ചു ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ആര്യനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഞ്ചാവുകച്ചവടം നടത്തുന്ന കുഞ്ഞുമോൻ സഹായിയായ ശ്രീകാന്തിനെയും റംഷാദിനെയും വിളിച്ച് ചൂഴയിലെ വീടിനോടുചേര്‍ന്നുള്ള കടയില്‍പ്പോയി ഉടമ പുഷ്പലതയുടെ സ്വർണ്ണമാല പൊട്ടിച്ചുവന്നാല്‍ വിറ്റ് പണമാക്കി നല്‍കാമെന്നു പറഞ്ഞ് ബൈക്ക് കൊടുത്തുവിടുകയായിരുന്നു. 

തുടർന്ന് കടയിൽ എത്തിയ സംഘത്തിലെ  ശ്രീകാന്ത് കടയില്‍ക്കയറി അണ്ടിപ്പരിപ്പ് ആവശ്യപ്പെടുകയും കട ഉടമ ഇത് എടുക്കാനായി തിരിഞ്ഞസമയം കഴുത്തില്‍ക്കിടന്ന ആറ് പവന്‍ വരുന്ന മാല പൊട്ടിച്ചെടുത്ത പുറത്ത് കാത്ത് നിന്ന റംഷാദിനൊപ്പം  ബൈക്കിൽ കടക്കുകയായിരുന്നു. തുടർന്ന് കുഞ്ഞുമോനും ഭാര്യ സീതാലക്ഷ്മിയും ചേര്‍ന്ന് മോഷണ മാലയെ കാട്ടാക്കടയിലുള്ള സ്വകാര്യ ഫിനാന്‍സില്‍ 1,60,000 രൂപയ്ക്ക് വിറ്റു. 

ശേഷം 30,000 രൂപ വീതം ശ്രീകാന്തിനും റംഷാദിനും കൈമാറി.  സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത് തുടർന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ജോസ് എന്‍.ആര്‍., എസ്.ഐ.മാരായ ഷീന, രാജയ്യന്‍, പൊലീസ് ഉദ്യോഗസ്ഥരായ, വിനു, സുനില്‍ ലാല്‍, നെവില്‍ രാജ്, ശ്രീനാഥ്, വിജേഷ്, മഹേഷ് കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Crime

Mostreaded

Post A Comment: