കൊച്ചി: ആഭിചാരത്തിന്‍റെ മറവിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലചെയ്‌ത് കുഴിച്ചുമൂടിയതിന്‍റെ ഞെട്ടലിലാണ് കേരളം. കൊടുംകുറ്റവാളിയായ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയുടെ ക്രിമിനൽ ബുദ്ധിയിൽ ജീവൻ നഷ്ടമായത് കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവർക്കാണ്. ആരും ആശ്രയമില്ലാതിരുന്ന സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്ന ഇരുവരെയും ഷാഫി തന്ത്രപൂർവം വലയിലാക്കുകയായിരുന്നു.
തിരുവല്ല ഇലന്തൂർ സ്വദേശികളായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടിയായിരുന്നു നരബലി. 75 കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഷാഫി പണത്തിനു വേണ്ടി ഉണ്ടാക്കിയ കുതന്ത്രങ്ങളായിരുന്നു സിദ്ധന്‍റെ വേഷവും നരബലിയും എല്ലാം. അഭിവൃദ്ധി ഉണ്ടാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ഭഗവൽസിങ്ങിന്‍റെയും ഭാര്യ ലൈലയുടെയും അടുപ്പം നേടിയ ഇയാൾ പലതവണ ഇവരിൽ നിന്നും സാമ്പത്തികം കൈക്കലാക്കുകയും ചെയ്‌തു.
ലൈലയെ ലൈംഗികമായി ഉപയോഗിക്കുന്നതും ഷാഫിയുടെ ശീലമായി മാറി. പിന്നിടാണ് നരബലിക്കായി ഭഗവൽസിങ്ങിന്‍റെ സമ്മതം വാങ്ങുന്നത്. ഇതോടെ സ്ത്രീകളെ അന്വേഷിക്കുന്ന ചുമതലയും ഷാഫി ഏറ്റെടുത്തു. റോസ്‌ലിയെയും പത്മയെയും പോലെ നിരവധി സ്ത്രീകളെ ഷാഫി ഈ ആവശ്യത്തിനായി സമീപിച്ചിരുന്നു. അധികം ബന്ധുക്കളില്ലാത്ത, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളെയാണ് ഷാഫി തിരഞ്ഞത്.
അശ്ലീല ചിത്രത്തിൽ അഭിനയിപ്പിക്കാമെന്നും 10 ലക്ഷം രൂപയോളം പ്രതിഫലം ലഭിക്കുമെന്നും ഷാഫി ഇവരെ വിശ്വസിപ്പിച്ചു. അഭിനയിക്കുന്നത് അശ്ലീല സിനിമയിലായതിനാൽ തന്നെ ഇക്കാര്യം സ്ത്രീകൾ പുറത്തു പറയില്ലെന്ന് ഷാഫിക്ക് ഉറപ്പായിരുന്നു.
റോസ്‌ലിയാണ് ആദ്യം ഷാഫിയുടെ വലയിൽ വീണത്. അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം അറിയിച്ച റോസ്‌ലിയോട് ഇലന്തൂരിലെ വീട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി ചേർന്ന് വീട്ടിൽ നരബലി നടത്താനുള്ള കുരുതിക്കളം തയാറാക്കിയിരുന്നു.
എങ്ങനെ ബലി നടത്തണമെന്നതടക്കം മൂവരും ചേർന്ന് പറഞ്ഞുറപ്പിച്ചു. സിനിമാ മോഹവുമായി ഇലന്തൂരിലെ വീട്ടിലെത്തിയ റോസ്‌ലിയെ വരവേറ്റത് സിനിമാ ലൊക്കേഷനെ വെല്ലുന്ന പൂജാ സെറ്റപ്പുകളായിരുന്നു.
ഷൂട്ടിങ് സെറ്റാണ് ഇതെന്ന് റോസ്‌ലിയെ വിശ്വസിപ്പിക്കാൻ ഇവർക്ക് വലിയ ആയാസം വേണ്ടി വന്നില്ല. ഷൂട്ടിങ്ങിനായി കട്ടിലിൽ കിടക്കുന്ന സീൻ എടുക്കാമെന്ന് വിശ്വസിപ്പിച്ച് റോസ്‌ലിയെ കട്ടിലിൽ കിടത്തി. കൈകാലുകൾ ബന്ധിച്ചതും ചിത്രീകരണത്തിന്‍റെ ഭാഗമെന്ന് വിശ്വസിപ്പിച്ചാണ്. ഇതിനു ശേഷമായിരുന്നു ക്രൂരമായ നരബലി. സമാനമായ രീതിയിലായിരുന്നു പത്മയെയും ഇയാൾ വീട്ടിലെത്തിച്ചത്. കൊല്ലപ്പെടുകയാണെന്ന് തിരിച്ചറിയും മുമ്പ് ഇരുവരും ബന്ധനത്തിലായിരുന്നു. അതുവരെ യാതൊരു സംശയവും കൊടുക്കാതെയായിരുന്നു ഷാഫിയുടെയും ദമ്പതികളുടെയും പെരുമാറ്റം.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
കേരളത്തെ ഞെട്ടിച്ച് ഇരട്ട നരബലി
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ട നരബലി. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് തിരുവല്ലയിലെത്തിച്ച് ബലി നൽകിയത്. ആഭിചാര പൂജക്കായിരുന്നു ക്രൂരമായ കൊലപാതകമെന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ക്കു വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി.
കടവന്ത്ര സ്വദേശിനിയായ പുത്മയെ കാണാനില്ലെന്നു കാട്ടി പൊലീസിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ ചുരുൾ അഴിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
എറണാകുളം ആര്‍ഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് സംശയം. ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റാണ് ഇതിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ റോസ്‌ലിന്‍ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവര്‍ മറ്റൂരില്‍ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്‌ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്‌ലിനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.
Post A Comment: