വാഷിങ്ടൺ: മാജിക് മഷ്‌റൂം ഉപയോഗിച്ച് സുബോധനം നഷ്‌ടപ്പെട്ട യാത്രക്കാരൻ വിമാനത്തിനുള്ളിൽ അഴിഞ്ഞാടി. മിയാമിയില്‍നിന്നും വാഷിംങ്ൺ ഡിസിയിലേക്ക് പോവുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിൽ ഒക്റ്റോബര്‍ നാലിനായിരുന്നു സംഭവം.
മാരക ലഹരി മരുന്നായ മാജിക് മഷ്‌റൂം ഉപയോഗിച്ച യുവാവ് വിമാനത്തിനുള്ളിൽ സുബോധം നഷ്ടമായി അഴിഞ്ഞാടുകയായിരുന്നു. ശുചിമുറിയിൽ ആളുണ്ടായിട്ടും വാതിൽ തള്ളിത്തുറന്നു. വാതിലിന്‍റെ ഒരു ഭാഗം പൊട്ടിച്ചെടുക്കുകയും തടയാന്‍ വന്ന വിമാന ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്‌തു.
ശാന്തനാക്കാന്‍ ശ്രമിച്ച ഫ്ളൈറ്റ് അറ്റന്‍ഡന്‍റിന്‍റെ മാറിടത്തില്‍ കയറിപ്പിടിക്കുകയും ഞെരിക്കുകയും ചെയ്തു. നിലത്തുകിടന്ന് ബഹളം വെക്കുകയും മറ്റ് യാത്രക്കാരുടെ സീറ്റില്‍ കയറിയിരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഒടുവില്‍ ഒരു സുരക്ഷാ ജീവനക്കാരനും മറ്റ് വിമാന ജീവനക്കാരും ചേര്‍ന്ന് കൈവിലങ്ങിട്ട് പിടിച്ചുകെട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഒടുവില്‍ ശാന്തനായത്. മാജിക് മഷ്റൂമിന്‍റെ ലഹരിയിലാണ് താന്‍ വിമാനത്തില്‍ അഴിഞ്ഞാടിയതെന്ന് ഇയാള്‍ പിന്നീട് എഫ് ബി ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചെറി ലോഗന്‍ സെവില്ല എന്ന യാത്രക്കാരനാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ വിമാനത്തില്‍ കയറിയതുമുതല്‍ പ്രശ്നമായിരുന്നു. സീറ്റില്‍നിന്ന് എഴുന്നേറ്റ് ബഹളം വെച്ചായിരുന്നു തുടക്കം. പിന്നീട് മറ്റ് സീറ്റുകളിലുള്ള യാത്രക്കാര്‍ക്കിടയില്‍ ചെന്നിരിക്കാന്‍ ശ്രമിച്ചു. അതിനു ശേഷം അയാള്‍ ടോയിലറ്റിന്‍റെ വശത്തേക്ക് ചെന്നു. ടോയിലറ്റില്‍ ആളുണ്ടായിട്ടും അതു തള്ളിത്തുറന്നു. വാതിലിന്‍റെ ഒരു ഭാഗം പൊട്ടിച്ചെടുക്കുകയും ചെയ്‌തു.
സീറ്റിലിരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഈ യാത്രക്കാരന്‍ നിലത്തു കിടന്നു. തുടര്‍ന്ന് ഒരു വനിതാ ജീവനക്കാരി ഇയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അതോടെ ഇയാള്‍ ജീവനക്കാരിയുടെ മാറിടത്തില്‍ കടന്നുപിടിച്ചു. മാറിടം ഞെരിക്കുകയും അവരെ വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്തതോടെ വിമാനത്തില്‍ യാത്ര ചെയ്‌തിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇടപെട്ടു. തുടര്‍ന്ന് മറ്റ് ജീവനക്കാരും കൂടിച്ചേര്‍ന്ന് ഇയാളെ കൈവിലങ്ങിട്ട് സീറ്റില്‍ പിടിച്ചിരുത്തി.
യാത്രയ്ക്കു മുമ്പ് താന്‍ മാജിക് മഷ്റൂം കഴിച്ചതായും അതിനെ തുടര്‍ന്നുള്ള ലഹരിയിലാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതാദ്യമായല്ല ഇയാള്‍ മാജിക് മഷ്റൂം കഴിച്ച് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
കേരളത്തെ ഞെട്ടിച്ച് ഇരട്ട നരബലി
കടവന്ത്ര സ്വദേശിനിയായ പുത്മയെ കാണാനില്ലെന്നു കാട്ടി പൊലീസിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ ചുരുൾ അഴിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
എറണാകുളം ആര്‍ഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് സംശയം. ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റാണ് ഇതിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ റോസ്‌ലിന്‍ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവര്‍ മറ്റൂരില്‍ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്‌ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്‌ലിനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.
Post A Comment: