കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നരബലിക്ക് ശേഷം കൊലചെയ്യപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം ഭക്ഷിച്ചുവെന്ന് പ്രതകളിൽ ഒരാളായ ലൈല മൊഴി നൽകി. നരബലി നടത്തി ലഭിച്ച മാംസം പ്രസാദമാണെന്നും അത് പച്ചയ്ക്ക് ഭക്ഷിക്കണമെന്നും ഷാഫി പറഞ്ഞിരുന്നതായി ലൈല പറഞ്ഞു. എന്നാൽ പച്ച മാസം കഴിക്കാൻ അറപ്പ് തോന്നിയതിനാൽ ഷാഫിയുടെ വാക്ക് നിരസിച്ച് മാസം പാകം ചെയ്‌ത് ഭക്ഷിക്കുകയായിരുന്നു.
ശരീര ഭാഗത്തു നിന്നും മുറിച്ചെടുത്ത മാസം നുറുക്കിയാണ് പാകം ചെയ്‌തതെന്നും ലൈല പറഞ്ഞു. ചോദ്യം ചെയ്യലിനിടെയായിരുന്നു ലൈലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പത്മയുടെയും റോസ്‌ലിയുടെയും മാസം ഇതുപോലെ ഭക്ഷിച്ചുവെന്നും പ്രതികൾ പറഞ്ഞു.
രണ്ട് മൃതദേഹങ്ങളും വീട്ടുവളപ്പിൽ കുഴിച്ചിട്ട ശേഷമാണ് ആയുസ് കൂട്ടുന്നതിനായി മാറ്റി വച്ച മാസം ഭക്ഷിക്കണമെന്ന് ഷാഫി പറഞ്ഞത്. മാസം പ്രത്യേകമായി പൂജ ചെയ്‌തതിനു ശേഷമാണ് ദമ്പതികൾക്ക് കഴിക്കാനായി നൽകിയത്.
മാസം കളയരുതെന്നും പൂർണമായി ഭക്ഷിക്കണമെന്നും ഷാഫി നിർദേശിച്ചിരുന്നു. ഇതോടെ മാസം കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്‌താലോയെന്ന് ആലോചിച്ചു. എന്നാൽ ബന്ധുക്കൾ നാട്ടിൽ ഇല്ലാതിരുന്നതിനാൽ ഇത് സാധ്യമായില്ല.
ഇതിനിടെ ഷാഫിയുടെ ബന്ധങ്ങളെ കുറിച്ചും ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ തനിയെ ഇത്ര വലിയ കുറ്റകൃത്യം ആസൂത്രണം ചെയ്‌തെന്ന് പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. മൃതദേഹങ്ങളുടെ ആന്തരികാവയവങ്ങൾ പൂർണമായി ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: