ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച ഗർഭിണി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ആൺകുട്ടിയെ കാണാതായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സീനിയർ വിദ്യാർഥിനിയുമായി ആൺകുട്ടി വിവാഹിതനായെന്ന വിവരം ലഭിക്കുന്നത്.
വിദ്യാർഥിനിക്ക് 20 വയസാണ് പ്രായം. ഇവർ ഗർഭിണിയായിരുന്നു. തുടർന്ന് ആൺകുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്നവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പൊലീസ് വിദ്യാർഥിയെ കണ്ടെത്തിയത്.
യുവതിക്ക് വൈദ്യപരിശോധന നടത്തുമെന്നും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സംരക്ഷണ നിയമം (പോക്സോ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതി യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണര്‍ നജ്മുല്‍ ഹോദ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
നരബലി; റോസ്‌ലിക്ക് ഇടുക്കി ബന്ധം
ഇടുക്കി: ഇലന്തൂരിൽ നരബലിക്ക് ഇരയായി കൊല്ലപ്പെട്ട റോസ്‌ലിക്ക് ഇടുക്കി ബന്ധം. ആലപ്പുഴ സ്വദേശിനിയായ റോസ്‌ലിയെ വിവാഹം കഴിച്ചത് ഇടുക്കി കട്ടപ്പന സ്വദേശി സണ്ണിയായിരുന്നു. മഞ്ജു, സഞ്ജു എന്ന പേരിൽ രണ്ട് മക്കളും ഈ ബന്ധത്തിലുണ്ട്.
എന്നാൽ പിന്നീട് സണ്ണിയും റോസ്‌ലിയും തമ്മിൽ കുടുംബ പ്രശ്‌നം ഉണ്ടായതോടെ റോസ്‌ലി വീടു വിട്ടു. ഇതിനിടെയാണ് പാലക്കാട് സ്വദേശിയായ സജീഷുമായി അടുപ്പത്തിലാകുന്നത്. സജീഷിനെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇരുവരും ഒന്നിച്ചു താമസം തുടങ്ങി. എന്നാൽ മക്കൾ അപ്പോഴേക്കും മാറി താമസിച്ചിരുന്നു. സജീഷ് റോസ്‌ലിയെ ഉപദ്രവിച്ചിരുന്നതായി മകൾ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയിൽ നല്ല നിലയിൽ ജീവിച്ചിരുന്ന റോസ്‌ലി ബന്ധം പിരിഞ്ഞതോടെയാണ് സാമ്പത്തികമായും തകർന്നത്. സ്വന്തം വീട്ടിൽ നിന്നുള്ള സഹായങ്ങളും നിലച്ചതോടെ സ്വയം ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുകയായിരുന്നു. ഒപ്പം കൂടിയ സജീഷും ചൂഷണം ചെയ്‌തോടെയാണ് ഷാഫിയുടെ വലയിൽ റോസ്‌ലി വീഴുന്നത്.
നീല ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ ലഭിക്കുമെന്ന് ഷാഫി പറഞ്ഞതോടെ ഇതിനു സമ്മതം മൂളുകയായിരുന്നു. വിവരം ആരോടും പറയരുതെന്ന് ഷാഫി ചട്ടം കെട്ടിയിരുന്നു. വല്ലപ്പോഴും ഫോൺ വിളിക്കാറുള്ള മകളോടോ, സജീഷിനോടെ റോസ്‌ലി ഈ വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്ന മകൾ മഞ്ജു സജീഷിനെ വിളിച്ച് അന്വേഷിക്കുകയും പിന്നീട് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Post A Comment: