www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൈക്കിൾ മതിലിൽ ഇടിച്ചു; 15 കാരൻ മരിച്ചു

Share it:



മലപ്പുറം: നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപടി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തിരുവനന്തപുരം വെള്ളപ്പടി കൃഷ്‌ണകുമാറിന്‍റെ മകൻ അഭിഷേക് (15) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. 

കൽപകഞ്ചേരി ജിവിഎച്ച്എസ് സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർഥിയാണ്. സ്‌കൂൾ വിട്ട് വന്ന ശേഷം കളിക്കാൻ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാൻപടി ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. 

കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിജയലക്ഷ്‌മിയാണ് മാതാവ്. അക്ഷയ സഹോദരിയാണ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു 

ഇടുക്കി: പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു. ഇടുക്കി ചെമ്മണ്ണാർ മുക്കനോലിൽ ജെനീഷ് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വെട്ടേറ്റത്. 

മദ്യപിച്ചെത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവ് തമ്പിയെയും മർദിച്ചിരുന്നു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശുകയായിരുന്നു. വാക്കത്തി കൈയിൽ കൊണ്ടാണ് ജെനീഷിനു മുറിവേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. 


Share it:

Kerala

Post A Comment: