www.superprimetime.com

Total Pageviews

45,084,568

Blog Archive

Search This Blog

Tags

Kerala (1787) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ കാണാതായ വിദ്യാർഥി തോട്ടിൽ മരിച്ച നിലയിൽ

Share it:



ഇടുക്കി: കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പാറത്തോട്ടിലാണ് സംഭവം. സെന്‍റ് ജോസഫ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആൽബർട്ട് ബിനോയി ആണ് മരിച്ചത്. ചിന്നാർ പുഴയുടെ കൈത്തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടിൽ നിന്നും തെന്നി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. 

വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തും. ശനിയാഴ്ച്ച മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ഒരു വയസുകാരന്‍റെ മാല മോഷ്‌ടിച്ചു; അമ്മയും മകനും അറസ്റ്റിൽ

ഇടുക്കി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസുള്ള കുട്ടിയുടെ സ്വർണമാല മോഷ്‌ടിച്ചു വിറ്റ കേസിൽ അമ്മയും മകനും അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. 

ചീന്തലാർ സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ മാലയാണ് മോഷണം പോയത്. 13 ഗ്രാം തൂക്കം വരുന്ന മാലയാണ് കാണാതായത്. കഴിഞ്ഞ 23നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇവർ കുട്ടിയുടെ മാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. 

മാല കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഈ മാസം നാലിന് ഉപ്പുതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് സമീപവാസികളായ സ്റ്റെല്ലയും പ്രകാശും സ്ഥലം വിട്ടു. ഇതോടെയാണ് മോഷണത്തിനു പിന്നിൽ ഇവരാണെന്ന നിഗമനത്തിൽ എത്തിയത്. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെ തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് മുണ്ടക്കയത്ത് സ്വർണം വിറ്റതായി പറഞ്ഞിരുന്നു. 

നാടു വിട്ട ഇരുവരും തിങ്കളാഴ്ച്ച ബസിൽ കട്ടപ്പനയിലേക്ക് പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു. തുടർന്ന് സ്വരാജിൽ വച്ച് സി.ഐ ഇ. ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ ചോദ്യം ചെയ്തു. എന്നാൽ പ്രകാശും സ്റ്റെല്ലയും പേര് മാറ്റി പറയുകയും തമിഴ്നാട് സ്വദേശികളാണന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രകാശ് ബസിൽ നിന്നും ഇറങ്ങി ഓടി. 

ഇതോടെ സ്റ്റെല്ല കസ്റ്റഡിയിലായി. ഇതിനിടെ ഓടിപോയ പ്രകാശ് ഇടുക്കി ജലാശയത്തിൽ ചാടിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.

തുടർന്ന് നടന്ന ചോദ്യം ചെയ്യിലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അപഹരിച്ച മാല മുണ്ടക്കയത്തുള്ള ജൂവലറിയിൽ വിറ്റതായും അവിടെ നിന്നും മറ്റൊരു ആഭരണം വാങ്ങിയതായും പ്രതികൾ സമ്മതിച്ചു. ഈ മാല ഏലപ്പാറയിലെത്തി വിറ്റു. ഡിവൈ.എസ് പി.ജെ കുര്യാക്കോസിന്‍റെ നിർദേശ പ്രകാരം, സിഐ ഇ. ബാബു, എസ്.ഐ എബ്രഹാം, സിപിഒമാരായ ആന്‍റണി സെബാസ്റ്റ്യൻ, ഷിബു, ഷിമാൻ, അഭിലാഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 


Share it:

Idukki

Post A Comment:

Also Read

നാട്ടകത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരുക്ക്

കോട്ടയം: നാട്ടകത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. എം.സി റ