ഒഡീഷ: യാത്രാ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. 50 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അഞ്ച് ബോഗികളാണ് പാളംതെറ്റിയത്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘം സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ നാട്ടുകാരും പ്രദേശത്തെ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ പരുക്കേറ്റവരെ ബാലസോർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: