മുംബൈ: വിനോദ യാത്രക്കിടെ ലൈംഗിക ബന്ധം നിരസിച്ച കാമുകിയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ. മുംബൈ കല്ല്യാൺ സ്വദേശി ആകാശ് മുഖർജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
സബർബൻ ബാന്ദ്രയിലെ ബീച്ചിനു സമീപത്ത് വച്ചാണ് ഇയാൾ കാമുകിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത്. എതിർത്തതോടെ യുവതിയുടെ തല പാറയിൽ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്. കൊലപാതക ശ്രമടക്കമുള്ള കുറ്റം ചുമത്തി ആകാശ് മുഖർജിയെ അറസ്റ്റ് ചെയ്‌തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. യുവാവും യുവതിയുടെ ഒരേ സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചുതന്നെ ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഒരുമിച്ച് വിനോദയാത്ര ചെയ്യുന്നതിനിടെയായിരുന്നു കാമുകന്‍റെ ക്രൂരത. ആദ്യം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് ലോക്കൽ ട്രെയിനിൽ പോയി ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഗിർഗാവ് ചൗപ്പട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് വൈകുന്നേരം ബാന്ദ്രയിലെത്തിയപ്പോളാണ് കാമുകൻ മോശമായി പെരുമാറിയതും യുവതി എതിർത്തതെന്നും പൊലീസ് പറഞ്ഞു.
Post A Comment: