കോഴിക്കോട്: കോളെജ് വിദ്യാർഥിനിയെ ലഹരി മരുന്നു നൽകി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിൽ ഇറക്കി വിട്ട സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ്. താമരശേരിയിലെ സ്വകാര്യ കോളെജ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കോളെജിനടുത്തുള്ള പെയിങ് ഗസ്റ്റ് സ്ഥാപനത്തിൽ താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടിലേക്കെന്ന് പറഞ്ഞ് യുവാവിനൊപ്പം കൊച്ചിയിലേക്ക് പൊകുകയായിരുന്നു.
സുഹൃത്തിനെ യാത്ര അയക്കാൻ എന്ന പേരിലാണ് പ്രതി പെൺകുട്ടിയെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് ലഹരി മരുന്നു നൽകിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.
പെണ്‍കുട്ടിയെ എറണാകുളത്ത് എത്തിച്ചാണ് യുവാവ് ലൈംഗികപീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് തിരിച്ച് താരശേരിയില്‍ എത്തി പെണ്‍കുട്ടിയെ ചുരത്തില്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
പ്രതിയുടെ മൊബൈല്‍ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വയനാട്ടിലുണ്ടെന്നാണ് സൂചനകള്‍ ലഭിച്ചു. എന്നാൽ പൊലീസ് പരിശോധനയിൽ പ്രതിയെ ഇവിടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്നും പ്രതി രക്ഷപെട്ടെന്നാണ് വിവരം.
മെയ് 30നാണ് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പൊലീസില്‍ ലഭിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കുകയും ചെയ്തു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: