കൊച്ചി: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ ബ്ലേഡിന്‍റെ ഭാഗം കുടുങ്ങി. തുടർന്ന് കോലഞ്ചേരി സ്വകാര്യ മെഡിക്കൽ കോളെജിൽ നടന്ന സൂക്ഷ്‌മമായ ശസ്ത്രക്രിയയിലൂടെ അപകടം കൂടാതെ ഇത് നീക്കം ചെയ്‌തു. എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെയാണ് ബ്ലേഡ് പുറത്തെടുത്തത്. കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട പെൺകുഞ്ഞിനെ കഴിഞ്ഞ 26 ന് രാത്രിയിലാണ് പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്.
എക്‌സ്‌റേ പരിശോധനയില്‍ കുഞ്ഞിന്‍റെ ശ്വാസനാളത്തിന്റെ തുടക്കത്തിൽ ബ്ലേഡിന്‍റെ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടർന്നാണ് എൻഡോസ്കോപ്പിയിലൂടെ ഇത് എടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഏറെ സങ്കീർണമായ അവസ്ഥയിലായിരുന്നു കുഞ്ഞിന്‍റെ നിലയെന്ന് ഡോക്ടർമാർ പറഞ്ഞു.
പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. കോരുത് വി. സാമുവേല്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. സ്‌കറിയ ബേബി, ഗ്യാസ്‌ട്രോ എൻറോളജിസ്റ്റ് ഡോ. എം.ജി. ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ബ്ലേഡ് കഷ്ണം പുറത്തെടുത്തത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശി ജോബിൻ ജോണാണ് പിടിയിലായത്.
ഇന്നലെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ തൂപ്പ് ജോലിക്കാർ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ എത്തിയ 17കാരിയാണ് കുഞ്ഞിന് ജൻമം നൽകിയതെന്ന് കണ്ടെത്തി.
യുവതി അമ്മക്ക് ഒപ്പമാണ് ആശുപത്രിയിലെത്തിയത്. യുവതിയെയും അമ്മയെയും ചോദ്യം ചെയ്‌തതിലൂടെയാണ് ഗർഭത്തിന് ഉത്തരവാദി യുവതിയുടെ സുഹൃത്താണെന്ന് വിവരം ലഭിച്ചത്. പെൺകുട്ടിക്ക് 17 വയസ് മാത്രം പ്രായമുള്ളതിനാൽ യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുക്കും.
ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എറണാകുളം കടവന്ത്ര സ്വദേശിനിയാണ് പെൺകുട്ടി. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ പ്രസവിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിനു ശേഷം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Post A Comment: