www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1949) Idukki (1878) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ബസിന്‍റെ ചില്ല് തകർത്ത് ഒറ്റയാൻ; വീഡിയോ

Share it:



ചെന്നൈ: റോഡിലൂടെ പോയ ബസിനെ തടഞ്ഞു നിർത്തി ഒറ്റയാൻ. തമിഴ്‌നാട്ടിലാണ് സംഭവം. ആനയുടെ പരാക്രമത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. ബസിന്‍റെ ചില്ല് തകര്‍ത്ത് നില്‍ക്കുന്ന ആനയെ കണ്ട് പന്തിക്കേട് തോന്നിയ ബസ് ഡ്രൈവര്‍, വാഹനം നിര്‍ത്തിയിട്ട് യാത്രക്കാരെ പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.  

കൊടഗിരിയില്‍ നിന്ന് മേട്ടുപാളയത്തേയ്ക്ക് ബസ് പോകവേയാണ് നടുറോഡിലേക്കിറങ്ങിയ ആന ബസിനു നേരെ പാഞ്ഞടുത്തത്. ആനയെ കണ്ടതോടെ ബസ് ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിടാന്‍ കൂട്ടാക്കാതെ പിന്നാലെ പാഞ്ഞുവന്നു. ആന വരുന്നത് കണ്ട് നിര്‍ത്തിയിട്ട ബസില്‍ കൊമ്പ് കൊണ്ടാണ് ആന ചില്ല് തകര്‍ത്തത്.

ആന പിന്മാറാന്‍ ഒരുക്കമില്ലാതെ നില്‍ക്കുന്നത് കണ്ട് പന്തിക്കേട് തോന്നിയ ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഡ്രൈവര്‍ ബസിലെ യാത്രക്കാരോട് പുറത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുപോകുന്ന ബസാണ് ആന ആക്രമിച്ചത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ പങ്കുവെച്ചത്.

സമചിത്തതയോടെ സന്ദര്‍ഭം കൈകാര്യം ചെയ്‌ത ഡ്രൈവര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. ബസിന്‍റെ ചില്ല് തകര്‍ത്ത സമയത്തും പരിഭ്രാന്തി പുറത്ത് കാണിക്കാതെ ഡ്രൈവര്‍ സീറ്റില്‍ തന്നെ ഇരിക്കുന്നത് കാണാം. യാത്രക്കാരെ പരിഭ്രാന്തരാകാതെ, അവരോട് പിന്നോട്ട് പോകാനും ബസില്‍ നിന്ന് പുറത്തേയ്ക്ക് പോകാനും ഡ്രൈവര്‍ നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു 

കണ്ണൂര്‍: കളിക്കുന്നതിനിടെ ഗേറ്റ് തലയിലേക്ക് വീണ് മുന്നു വയസുകാരൻ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ  മകന്‍ ഹൈദറാണ് മരിച്ചത്. മട്ടന്നൂര്‍ ഉരുവാച്ചാലിലായിരുന്നു സംഭവം.  സ്ലൈഡിങ് ഗേറ്റാണ് കുട്ടിയുടെ തലയിലേക്ക് വീണത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. 

അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.


Share it:

Video

Post A Comment: