www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാളയാർ ഡാമിൽ കാണാതായ മൂന്ന് വിദ്യാർഥികളും മരിച്ചു

Share it:


വാളയാർ: ഡാമിൽ കാണാതായ മൂന്ന് എഞ്ജിനീയറിങ് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്‍റെ മകൻ പൂർണേഷ്, കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ ആന്‍റോ , സഞ്ജയ് കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചം​ഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാ​ഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്.  

ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്‍റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു. 

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് രാവിലെ പൂർണേഷിന്‍റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്‍റോയുടെയും സഞ്ജയ് കൃഷ്ണയുടേയും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. 

കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർഥികളാണ് ഇവർ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു 

കണ്ണൂര്‍: കളിക്കുന്നതിനിടെ ഗേറ്റ് തലയിലേക്ക് വീണ് മുന്നു വയസുകാരൻ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ  മകന്‍ ഹൈദറാണ് മരിച്ചത്. മട്ടന്നൂര്‍ ഉരുവാച്ചാലിലായിരുന്നു സംഭവം.  സ്ലൈഡിങ് ഗേറ്റാണ് കുട്ടിയുടെ തലയിലേക്ക് വീണത്. 

ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.

Share it:

Kerala

Post A Comment: