ലൂസിയാന: കാണാതായ 71 കാരന്‍റെ മൃതദേഹാവശിഷ്‌ടങ്ങൾ മുതലയുടെ വയറ്റിൽ കണ്ടെത്തി. അമേരിക്കയിലെ ലൂസിയാനയിലാണ് തിമോത്തി സാറ്റർ ലീ എന്നയാൾ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്ന മുതലയാണിതെന്നാണ് വിലയിരുത്തൽ.
12 അടി നീളമുള്ള മുതലയുടെ വയറ്റിൽ നിന്നാണ് മനുഷ്യാവശിഷ്ടം കണ്ടെത്തിയത്. ചുഴലിക്കാറ്റിന് ശേഷം ഓഗസ്റ്റ് 30നാണ് 71-കാരനായ തിമോത്തി സാറ്റർലീ മുതലയുടെ ആക്രമണത്തിന് ഇരയായത്. യുഎസിലെ പോണ്ട്ചാർട്രെയിൻ തടാകത്തിന്‍റെ വടക്കൻ തീരത്തുള്ള ന്യൂ ഓർലിയാൻസിന്‍റെ പ്രാന്തപ്രദേശമായ സ്ലിഡെല്ലിൽ നടക്കാൻ ഇറങ്ങിയതിനിടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം, മുതലയെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. തുടർന്ന് മുതലയെ ദയാവധം ചെയ്യുകയും വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. നൂതന ഡിഎൻഎ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് തിമോത്തി മുതലയുടെ ആക്രമണത്തിന് ഇരയായാണ് കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തിയത്.
തിമോത്തിയുടെ ഭാര്യ തന്‍റെ വീടിന് പുറത്ത് വലിയ ശബ്ദം കേട്ടുവെന്നും പുറത്തുപോയയുടനെ ഒരു മുതല തന്‍റെ ഭർത്താവിനെ ആക്രമിക്കുന്നത് കണ്ടുവെന്നും വ്യക്തമാക്കിയിരുന്നു. ഭാര്യ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേയക്കും തിമോത്തിയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു
കണ്ണൂര്‍: കളിക്കുന്നതിനിടെ ഗേറ്റ് തലയിലേക്ക് വീണ് മുന്നു വയസുകാരൻ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ മകന്‍ ഹൈദറാണ് മരിച്ചത്. മട്ടന്നൂര്‍ ഉരുവാച്ചാലിലായിരുന്നു സംഭവം. സ്ലൈഡിങ് ഗേറ്റാണ് കുട്ടിയുടെ തലയിലേക്ക് വീണത്.
ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.
Post A Comment: