www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1901) Mostreaded (1617) Crime (1483) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മദ്യലഹരിയിൽ യുവാക്കളോടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

Share it:



മലപ്പുറം: മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. പൊന്നാനിയിലെ എൻസിവി ചാനൽ വാർത്താ അവതാരകൻ വിക്രമൻ (44) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11.30ഓടെയായിരുന്നു അപകടം. അപകടത്തിൽ മറ്റു രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.   കാറിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുഴമ്പ്രത്താണ് അപകടം ഉണ്ടായത്. യുവാക്കള്‍ ഓടിച്ച കാര്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന വിക്രമന്‍റെ ബൈക്കിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പുഴമ്പ്രത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു. 

ഈ ബൈക്കില്‍ ഇരിക്കുകയായിരുന്ന രണ്ടു യുവാക്കളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിക്രമനെ അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പൊന്നാനി ഉറൂബ് നഗര്‍ സ്വദേശിയായ വിക്രമന്‍ ശേഖരന്‍-ജാനകി ദമ്പതികളുടെ മകനാണ് സരിതയാണ് ഭാര്യ. ആദിനിവേദ്, ആശിര്‍വാദ് എന്നിവര്‍ മക്കളാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു

മൂന്നാർ: കനത്ത മഴയിൽ മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു. കൂറ്റൻ പാറക്കല്ലുകളാണ് റോഡിലേക്ക് ഇടിഞ്ഞു വീണിരിക്കുന്നത്. ഇതോടെ വഴിയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണും കല്ലും നീക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 

എന്നാൽ കനത്ത മഴ പ്രവർത്തനത്തിനു തടസമാകുന്നുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത വർധിച്ചിരിക്കുകയാണ്. 


Share it:

Kerala

Post A Comment: