www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മണ്ണും കല്ലും നീക്കി; മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു

Share it:

ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ മലയിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. വലിയ പാറക്കല്ലുകളും മണ്ണുമാണ് റോഡിലേക്ക് പതിച്ചത്. ഇവ നീക്കം ചെയ്‌തതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.  

എന്നാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ രാത്രി യാത്രക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് 6.30 വരെ മാത്രമായിരിക്കും ഇതുവഴി ഗതാഗതം അനുവദിക്കുക.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് മൂന്നാര്‍ ഗ്യാപ്പ് റോഡിൽ വൻ പാറകഷ്ണങ്ങൾ വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. നേരത്തെ മണ്ണിടിഞ്ഞ് തടസപ്പെട്ടിരുന്ന ഗ്യാപ്പ് റോഡിലെ ഗതാഗതം പുനസ്ഥാപിച്ച് ഒരുമാസം തികയുന്നതിന് മുമ്പെയാണ് വീണ്ടും മലയിടഞ്ഞത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു 

കണ്ണൂര്‍: കളിക്കുന്നതിനിടെ ഗേറ്റ് തലയിലേക്ക് വീണ് മുന്നു വയസുകാരൻ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ  മകന്‍ ഹൈദറാണ് മരിച്ചത്. മട്ടന്നൂര്‍ ഉരുവാച്ചാലിലായിരുന്നു സംഭവം.  സ്ലൈഡിങ് ഗേറ്റാണ് കുട്ടിയുടെ തലയിലേക്ക് വീണത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. 

അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.

Share it:

Idukki

Post A Comment: