www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2024) Idukki (1944) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മൂന്നര വയസുകാരിയെ സ്വകാര്യ ഭാഗത്ത് സൂചി കയറ്റി കൊന്നു; അമ്മയ്ക്കും കാമുകനും വധശിക്ഷ

Share it:



കൊൽക്കത്ത: മൂന്നര വയസുകാരിയെ സ്വകാര്യ ഭാഗത്ത് സൂചികൾ കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും മന്ത്രവാദിയായ കാമുകനും വധശിക്ഷ. പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ പ്രാദേശിക കോടതിയാണ് വധശിക്ഷ വിധിച്ചത്. 

നാലു വര്‍ഷത്തോളം നടന്ന വിചാരണക്കൊടുവിലാണ് കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയെയും കാമുകനായ സനാതന്‍ താക്കൂറിനെയുമാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.  

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുരുലിയക്കടുത്തുള്ള നദിയാരയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുട്ടിയുടെ അസുഖം ഭേദപ്പെടുത്താനെന്ന പേരിലായിരുന്നു ക്രൂരത. നാലിഞ്ച് നീളമുള്ള ഏഴു സൂചികളാണ് കുഞ്ഞിന്‍റെ ശരീരത്തില്‍ മന്ത്രവാദി കുത്തിക്കയറ്റിയത്.

ഇതോടെ അവശയായ കുട്ടിയെ 2017 ജൂലൈ 11 ന് പനിയും ജലദോഷവും ചുമയും ഉണ്ടെന്ന് പറഞ്ഞ് യുവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്റ്റർ ശരീരത്തില്‍ പോറല്‍ പാടുകളും ഒന്നിലധികം മുറിവുകളും രക്തക്കറകളും കണ്ടെത്തി. ഇതോടെ സംശയം തോന്നി ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ വിദഗ്ധമായി പരിശോധിച്ചു.

ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ കുട്ടിയുടെ നെഞ്ചിലും അടിവയറ്റിലും സ്വകാര്യ ഭാഗത്തുമായി ഏഴ് സൂചികള്‍ കുത്തിക്കയറ്റിയതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ പുരുലിയ മെഡിക്കല്‍ കോളെജിലും പിന്നീട് ബെങ്കുര സമ്മിലാനി മെഡിക്കല്‍ കോളെജിയും മറ്റൊരു ആശുപത്രിയിലും ചികിത്സിച്ചെങ്കിലും 10 ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് പുരുലിയയിലെ വിചാരണ കോടതി രണ്ടു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ പിപ്ഡിയില്‍ നിന്ന് പൊലീസ് സനാതനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ സനാതന് വേണ്ടി വാദിക്കാന്‍ കുടുംബം പോലും തയാറായിരുന്നില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അഛൻ ആത്മഹത്യ ചെയ്‌തു;  വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. വെട്ടേറ്റ കുഞ്ഞും മരിച്ചു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. 

സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കണ്ണൂർ കുടിയാൻമലയില്‍ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സതീശന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുന്ന ആളാണ് എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. 


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light