www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1762) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭക്ഷണം വിതരണം ചെയ്യാൻ പറന്നുയർന്ന ഡ്രോൺ ആക്രമിച്ച് ഭക്ഷണം തട്ടിയെടുത്ത് കാക്ക; വീഡിയോ

Share it:



കാൻബെറി: കോവിഡ് കാലം പരീക്ഷണങ്ങളുടെ കാലം കൂടിയായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണവും ഇത്തരത്തിൽ ഒരു പരീക്ഷണമായിരുന്നു. വിവിധ ഇടങ്ങളിൽ ഇത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്‌തു. ഇത്തരത്തിൽ ഭക്ഷണവുമായി പോയ ഒരു ഡ്രോൺ ആക്രമിച്ച് ഭക്ഷണം തട്ടിയെടുക്കുന്ന കാക്കയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

ഓസ്ട്രേലിയയിലെ ക്യാൻബെറിൽ നിന്നാണ് ഈ വീഡിയോ പുറത്തു വന്നത്. ഡ്രോണ്‍ മുഴുവനായി കൊത്തിയെടുത്ത് പറക്കാനായിരുന്നു കാക്ക ആദ്യം ശ്രമിച്ചത്. അതിനായി പല തവണ ഡ്രോണ്‍ കൊത്തി വലിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. 

എന്നാല്‍ ഇതിനിടെ ഡ്രോണിലെ ഭക്ഷണം താഴേക്ക് പതിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അതേ വ്യക്തി തന്നെ പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം ഇപ്പോൾ ഇന്ത്യയിലും പരീക്ഷിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; ദുരൂഹതയെന്ന് പൊലീസ് 

കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹതയെന്ന് പൊലീസ്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ. ബാബു- സൂസൺ ദമ്പതികളുടെ മകൻ ഐഹാനയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്‍റെ പോസ്റ്റ് മോർട്ടം നടത്തിയതിൽ നിന്നും കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിലും കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് പോസ്റ്റ് മോർട്ടം ചെയ്‌ത ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. ഇതോടെ കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ വീട്ടിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അഛൻ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും  കുട്ടി മരിച്ചതായി ഡോക്ടർമാർ  സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. 

Share it:

world

Post A Comment: