www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പുതിയ ഗെറ്റപ്പിൽ താര സുന്ദരി വേദിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Share it:



ബംഗളൂരു: നടിയും മോഡലുമായ വേദികയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള വേദികയ്ക്ക് തെന്നിന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ആരാധകരുണ്ട്.  

ഫിലിംഫെയർ പുരസ്ക്കാരങ്ങളും കൂടി നേടിയതോടെ താരം കൂടുതൽ ശ്രദ്ധ നേടി. വളരെ വ്യത്യസ്തമായി രൂപകൽപന ചെയ്‌ത ഗ്ലാമർ വസ്ത്രങ്ങളിലാണ് നടി ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലായി മാറുകയായിരുന്നു. ആയിരകണക്കിന് ആളുകളാണ് ചിത്രം ലൈക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്‌തിരിക്കുന്നത്.

മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദിക അഭിനയ ജീവിതം ആരംഭിച്ചത്. ബാലയുടെ സിനിമയായ പരദേശിയിൽ (2013) അങ്കമ്മ എന്ന കഥാപാത്രം ശ്രദ്ദേയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് നിരൂപക പ്രശംസയും അവാർഡുകളും നേടി. ഒരു വർഷത്തിനു ശേഷം കാവ്യ തലൈവനിൽ (2014) അഭിനയിച്ചു. 

2016 ൽ കന്നഡ ചിത്രമായ ശിവലിംഗ ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. 2019 -ൽ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു, അത് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ദി ബോഡി എന്ന ചിത്രത്തിലൂടെയാണ് വേദിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയായ ശൃംഗാരവേലൻ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

ഈ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയിരുന്നു. ചിത്രത്തിൽ രാധ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. അതിനുശേഷം ചില മലയാള ചിത്രങ്ങളിൽ കൂടി വേദിക വേഷമിട്ടിട്ടുണ്ട്. 2014ൽ ഇറങ്ങിയ കസിൻസ്, 2016ൽ ഇറങ്ങിയ ജെയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു. ഇപ്പോൾ നിർമാണ പൂർത്തിയാകുന്ന ചെത്തി മന്ദാരം തുളസി എന്ന സിനിമയിലും വേദിക അഭിനയിക്കുന്നുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD


Share it:

Entertainment

Gallery

Post A Comment: