www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ 14 കാരി പ്രസവിച്ചു; പീഡിപ്പിച്ചത് ബന്ധു

Share it:



ഇടുക്കി: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 14 കാരി പ്രസവിച്ചു. ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ബൈസൺവാലി സ്വദേശിനിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജൻമം നൽകിയത്. 

സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ ബന്ധുവാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജാക്കാട് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് തന്നെ ബന്ധു പീഡനത്തിനിരയാക്കിയതായി കുട്ടി പറയുന്നത്.  

പഠനത്തിനായി രണ്ട് വർഷമായി ബന്ധുവിന്‍റെ വീട്ടിലായിരുന്നു കുട്ടിയുടെ താമസം. ഈ സമയത്താണ് പീഡനം നടന്നത്. ബന്ധുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും കുട്ടിയുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റെടുത്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

കട്ടപ്പനയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന മേട്ടുക്കുഴിയിലാണ് ജാർഖണ്ഡ് സ്വദേശികളുടെ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏലത്തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ജോലിയുമായി ബന്ധപ്പെട്ട് തോട്ടത്തിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. 

മൂന്നാഴ്ച്ച മുമ്പാണ് കുട്ടിയുടെ രക്ഷിതാക്കൾ ജോലി തേടി തോട്ടത്തിലെത്തിയത്. ഇന്നലെ രാത്രിയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ പെൺകുട്ടിയെ കാവിലെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസിന്‍റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയാകുന്നതോടെ മരണത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. 


Share it:

Idukki

Mostreaded

Post A Comment: