www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1762) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുഡിഎഫ് വിട്ടു നിന്നു; തൃക്കാക്കരയിൽ എൽ.ഡി.എഫ് അവിശ്വാസം പാളി

Share it:



കൊച്ചി: തൃക്കാക്കര നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാജയപ്പെട്ടു. യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതോടെ ക്വാറം തികയ്ക്കാനാവാതെ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തില്ല. 22 അംഗങ്ങൾ യോഗത്തിലെത്തിയാൽ മാത്രമേ അവിശ്വാസം ചർച്ച ചെയ്യാനുള്ള ക്വാറം തികയുമായിരുന്നുള്ളു.  

എന്നാൽ എൽഡിഎഫിന്‍റെ 18 അംഗങ്ങൾ മാത്രമാണ് യോഗത്തിന് എത്തിയത്. ഈ സാഹചാര്യത്തിൽ യോഗം പിരിച്ചുവിട്ടെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. 43 അംഗ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാൻ 22 പേരുടെ പിന്തുണയായിരുന്നു വേണ്ടത്. സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. 

നേരത്തെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അജിതാ തങ്കപ്പനെതിരെ പണക്കിഴി വിവാദമുയർത്തിയ ചില കോൺഗ്രസ് കൌൺസിലർമാരടക്കം അവിശ്വസത്തിന് പിന്തുണ നൽകിയേക്കുമെന്ന് സൂചനകൾ ലഭിച്ചിരുന്നെങ്കിലും അവസാന നിമിഷം എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിർത്തി, യോഗത്തിൽ നിന്നും വിട്ട് നിന്ന് അവിശ്വാസം അവതരിപ്പിക്കാനാകാതെ പരാജയപ്പെടുത്താൻ യുഡിഎഫിന് സാധിച്ചു.

കൗണ്‍സിൽ യോഗം ബഹിഷ്ക്കരണിക്കണമെന്ന വിപ്പ് വാങ്ങാന്‍ വിസമ്മതിച്ച 4 കോണ്‍ഗ്രസ് കൗണ്‍സിലർമാര്‍ ഒടുവിൽ പാര്‍ട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ട് ഡിസിസി അദ്ധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജനയോഗത്തിലാണ് ഒത്തുതീര്‍പ്പുണ്ടായത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം; കാമുകനും കാമുകിയും പൊലീസ് പിടിയിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെയും ജീവിത പങ്കാളികളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയും പൊലീസ് പിടിയിൽ. രണ്ട് കുട്ടികളുടെ പിതാവായ ആലപ്പുഴ മാന്നാര്‍ കുരട്ടിശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്വഴക്കയില്‍ ടി. താമരാക്ഷന്‍ (42), പാവുക്കര ചെറുതാഴെയില്‍ രണ്ടുമക്കളുടെ മാതാവായ റംസിയ( 36) എന്നിവരാണ് അറസ്റ്റിലായത്. 

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ്. ഇരുവരുടെയും അവിഹിത ബന്ധം അറിഞ്ഞ റംസിയയുടെ ഭർത്താവ് ഇത് അവസാനിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ വീണ്ടും ബന്ധം തുടരുകയായിരുന്നു. ബന്ധുക്കളുടെയും അയല്‍വാസികളുടെയും മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇനി ഒരിക്കലും താമരാക്ഷനുമായി ബന്ധം ഉണ്ടാകില്ലെന്ന് യുവതി ഉറപ്പു നല്‍കി. എന്നാല്‍, ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം നോക്കി റംസിയ താമരാക്ഷനുമായി ഒളിച്ചോടുകയായിരുന്നു.

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. താമരാക്ഷന്‍റെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കിയില്‍ ഒളിച്ചുകഴിയുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.


Share it:

Kerala

Post A Comment: