www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തീയേറ്ററിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് അഞ്ച് വർഷം തീയേറ്ററിൽ സിനിമ കാണുന്നതിനു വിലക്ക്

Share it:



ലണ്ടൻ: തീയേറ്ററിൽ വച്ച് മദ്യലഹരിയിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾക്ക് വ്യത്യസ്‌തമായ ശിക്ഷ വിധിച്ച് കോടതി. സന്തോഷ് പൗഡൽ എന്ന 31 കാരനാണ് കോടതി അഞ്ച് വർഷം തീയേറ്ററിൽ പോയി സിനിമകാണുന്നത് വിലക്കിയത്. സെൻട്രൽ ലണ്ടനിലെ തീയേറ്ററിലായിരുന്നു യുവതിക്കെതിരെ ലൈംഗിക അതിക്രമത്തിനു ശ്രമം നടന്നത്.  

തീയേറ്ററിൽ ഇയാളുടെ അടുത്തിരുന്ന യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്. യുവതിയ്ക്കൊപ്പം കൗമാരക്കാരിയുമുണ്ടായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്ന് യുവാവിനോട് പല തവണ ആവശ്യപ്പെട്ടിട്ടും ഇയാൾ ശല്യം തുട‍ർന്നു. 2019 ഡിസംബർ 22 ന് ലെസ്റ്റർ സ്ക്വയറിൽ നടന്ന ഈ സംഭവം ജീവിതകാലം മുഴുവൻ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുമെന്ന് സൗത്ത്വാർക്ക് ക്രൗൺ കോടതിയിൽ പരാതിക്കാരി പ്രസ്താവനയിൽ പറഞ്ഞു. സംഭവം ഇന്നും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.

ആത്മഹത്യ ചെയ്യാൻ ആലോചിച്ചതായും താൻ വിഷാദ രോഗിയായെന്നും യുവതി കോടതിയെ അറിയിച്ചു. ആൾക്കൂട്ടത്തിനിടയിൽ പോകാൻ തനിക്ക് ഇപ്പോഴും ഭയമാണെന്നും അവർ പറഞ്ഞു. പ്രതി മുമ്പ് ഒരു ഫ്രഞ്ച് യുവതിയെ വിവാഹം കഴിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 

2015ൽ പരസ്യമായി ഇയാൾ മോശമായി പെരുമാറിയതിനെ തുട‍ർന്നാണ് ഭാര്യ വിവാഹമോചനം തേടിയതെന്നും കോടതിയിൽ ആക്രമണത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് പ്രോസിക്യൂട്ടർ ലൂസി മക്ഗാർ പറഞ്ഞു. വിചാരണയെ തുട‍ർന്ന് പ്രതിയ്ക്ക് 18 മാസത്തെ തടവും രണ്ട് വർഷത്തെ സസ്പെൻഷനും നൽകി. കൂടാതെ അഞ്ച് വർഷത്തേക്ക് ഇയാൾക്ക് സിനിമ തീയേറ്ററുകളിൽ വിലക്കും ഏ‍ർപ്പെടുത്തി. പ്രോസിക്യൂഷന്‍റെ ചെലവിനായി പ്രതി മൊത്തം 510 പൗണ്ട് (37,760 രൂപ) നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

കട്ടപ്പനയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന മേട്ടുക്കുഴിയിലാണ് ജാർഖണ്ഡ് സ്വദേശികളുടെ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏലത്തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ജോലിയുമായി ബന്ധപ്പെട്ട് തോട്ടത്തിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നാഴ്ച്ച മുമ്പാണ് കുട്ടിയുടെ രക്ഷിതാക്കൾ ജോലി തേടി തോട്ടത്തിലെത്തിയത്. 

ഇന്നലെ രാത്രിയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ പെൺകുട്ടിയെ കാവിലെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസിന്‍റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയാകുന്നതോടെ മരണത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

Share it:

world

Post A Comment: