www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു കോളെജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്

Share it:



ബംഗളൂരു: ഒരു കോളെജിലെ 60 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാംഗ്ലൂരിലെ ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാർഥികൾക്ക് കോവിഡ് കണ്ടെത്തിയതോടെ ഇവരെ ഹോസ്റ്റലുകളിൽ തന്നെ ക്വാറന്‍റീൻ ചെയ്‌തിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മൂന്നാഴ്ച മുമ്പാണ് ഇവിടെ ക്ലാസ് തുടങ്ങിയത്.

കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയതിന് ശേഷം കേരളത്തിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്.

ഇടക്കാലത്ത് ബംഗ്ലൂരുവിൽ എത്തുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളിലും ഇപ്പോൾ ഇളവ് വന്നിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് പിന്നാലെ കേരളത്തിൽ നിപ ബാധ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിലേക്കുള്ള സന്ദർശനം ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Share it:

National

Post A Comment: