
തിരുവനന്തപുരം: ഇടുക്കിയിലും തൃശൂരിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നാലിന് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനിലാണ് ഇടുക്കിയിലും തൃശൂരിലും അതിതീവ്ര മഴ പ്രവചിക്കുന്നത്. ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്.
എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടാണ്. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കാരണം മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റില്‍ മൂന്ന് മരണങ്ങളാണ് ആ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ബോട്ട് തകര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികളും വീട് തകര്‍ന്ന് വീണ് ഗൃഹനാഥനുമാണ് മരിച്ചത്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആന്ധ്രയിലും കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു
മൂന്നാർ: കനത്ത മഴയിൽ മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു. കൂറ്റൻ പാറക്കല്ലുകളാണ് റോഡിലേക്ക് ഇടിഞ്ഞു വീണിരിക്കുന്നത്. ഇതോടെ വഴിയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണും കല്ലും നീക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
എന്നാൽ കനത്ത മഴ പ്രവർത്തനത്തിനു തടസമാകുന്നുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത വർധിച്ചിരിക്കുകയാണ്.
Post A Comment: