www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാട്ടുകാർ നോക്കി നിൽക്കെ നായയെ വിഴുങ്ങി; അനങ്ങാനാവാതെ പെരുമ്പാമ്പ്

Share it:



തൃശൂർ: നാട്ടുകാർ നോക്കി നിൽക്കെ നായയെ മുഴുവനായി വിഴുങ്ങി പെരുമ്പാമ്പ്. തൃശൂരിലെ ഇയ്യാനി ക്ഷേത്രപരിസരത്തായിരുന്നു സംഭവം. ഒരു വലിയ നായയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ശനിയാഴ്ച രാത്രിയാണ് ഇയ്യാനി ക്ഷേത്രത്തിനടുത്ത് നായയെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ പരിസരത്തുള്ളവര്‍ കണ്ടത്.  

ആള്‍ക്കാരെ കൂട്ടി എത്തിയപ്പോഴേക്കും പാമ്പിനെ കാണാതായി. രാത്രിയായതിനാല്‍ പാമ്പിനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു. ഞായറാഴ്ച രാവിലെ നാട്ടിക പഞ്ചായത്ത് അംഗം സി.എസ്. മണികണ്ഠന്‍ നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിനടുത്ത ഇയ്യാനി രാജന്‍റെ പറമ്പിനടുത്ത കുറ്റിക്കാട്ടില്‍ ഇര വിഴുങ്ങി വീര്‍ത്ത വയറുമായി അനങ്ങാനാവാതെ കിടന്നിരുന്ന പെരുമ്പാമ്പിനെ കണ്ടത്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരായ പി.ആര്‍. രമേഷ്, അജിത്കുമാര്‍ ഏങ്ങണ്ടിയൂര്‍, ശ്രീജന്‍ പെട്ടാട്ട്, സത്യന്‍ വാക്കാട്ട്, കെ.കെ. സൈലേഷ് എന്നിവര്‍ പാമ്പിനെ പിടികൂടി. വലിയ നായയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയതെന്ന് ഇവര്‍ പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു 

കണ്ണൂര്‍: കളിക്കുന്നതിനിടെ ഗേറ്റ് തലയിലേക്ക് വീണ് മുന്നു വയസുകാരൻ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ  മകന്‍ ഹൈദറാണ് മരിച്ചത്. മട്ടന്നൂര്‍ ഉരുവാച്ചാലിലായിരുന്നു സംഭവം.  സ്ലൈഡിങ് ഗേറ്റാണ് കുട്ടിയുടെ തലയിലേക്ക് വീണത്. 

ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.


Share it:

Kerala

Post A Comment: