www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2024) Idukki (1944) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വൈറലാകാൻ ബൈക്ക് അഭ്യാസം; നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് 90 കാരന് ഗുരുതര പരുക്ക്

Share it:


തിരുവനന്തപുരം: വൈറൽ വീഡിയോ സൃഷ്‌ടിക്കാനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് 90 വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ കിളിമാനൂർ ചാരുപാറ താഴ്‌വാരം വീട്ടിൽ ഭാസ്‌കര പിള്ള (90)യ്ക്കാണ് ഗുരുതര പരുക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.  

ഭാസ്ക്കര പിള്ളയുടെ തലയ്ക്കും കാലിനും സ്പൈനൽ കോഡിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടോടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള തൊളിക്കുഴി റോഡിലായിരുന്നു അപകടം. ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ഭാസ്ക്കര പിള്ളയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

 മകളുടെ വീട്ടിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചശേഷം സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഭാസ്ക്കരപിള്ളയെ ബൈക്ക് ഇടിച്ചത്. സംഭവത്തിൽ. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ മകന്‍ മുരളീധരന്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; ദുരൂഹതയെന്ന് പൊലീസ് 

കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹതയെന്ന് പൊലീസ്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ. ബാബു- സൂസൺ ദമ്പതികളുടെ മകൻ ഐഹാനയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്‍റെ പോസ്റ്റ് മോർട്ടം നടത്തിയതിൽ നിന്നും കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിലും കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് പോസ്റ്റ് മോർട്ടം ചെയ്‌ത ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. ഇതോടെ കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ വീട്ടിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അഛൻ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും  കുട്ടി മരിച്ചതായി ഡോക്ടർമാർ  സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light