www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വർഷം തടവ്

Share it:



കുന്നംകുളം: വിനോദയാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളിൽ സൻമാർഗം ശാസ്ത്രം അധ്യാപകനായ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാടൻ അബ്‌ദുൾ റഫീക്കിനെയാണ് (44) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം ഒൻപത് മാസം കൂടി തടവ് അനുഭവിക്കണം. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദ യാത്രക്കിടെ അധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു. വിനോദ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ മാതാവിനു സംശയം തോന്നി. 

തുടർന്ന് ഡോക്‌ടറുടെ അടുക്കൽ എത്തിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് മുറിവേറ്റിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Share it:

Crime

Mostreaded

Post A Comment: