www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുടൂബ് വീഡിയോ നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമം; 25 കാരി ഗുരുതരാവസ്ഥയിൽ

Share it:



നാഗ്‌പൂർ: യുടൂബ് വീഡിയോ നോക്കി സ്വയം ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ. നാഗ്‌പൂർ യശോധരനഗറിൽ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായി ഗർഭിണിയായ 25 കാരിയാണ് സ്വയം ഗർഭചിദ്രം നടത്താൻ ശ്രമിച്ചത്. 

ഇവരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം യുവതിയെ ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

വിവാഹ വാഗ്ദാനം നല്‍കി ഷൊയെബ് ഖാന്‍ എന്നയാള്‍ 2016 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. യുവതി ഗര്‍ഭിണിയായപ്പോള്‍ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ഇയാളാണ് ഉപദേശിച്ചത്. വീഡിയോയില്‍ പറയുന്ന മരുന്ന് കഴിക്കാനും ഇയാള്‍ നിര്‍ദേശിച്ചു. ഇയാളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയുടെ ആരോഗ്യനില വളരെ മോശമായി. തുടര്‍ന്ന് വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്.

യുവതി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. ഗര്‍ഭിണിയായ യുവതിയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് ഒഴിവാകാനാണ് ഇയാള്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു 

കണ്ണൂര്‍: കളിക്കുന്നതിനിടെ ഗേറ്റ് തലയിലേക്ക് വീണ് മുന്നു വയസുകാരൻ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ  മകന്‍ ഹൈദറാണ് മരിച്ചത്. മട്ടന്നൂര്‍ ഉരുവാച്ചാലിലായിരുന്നു സംഭവം.  സ്ലൈഡിങ് ഗേറ്റാണ് കുട്ടിയുടെ തലയിലേക്ക് വീണത്. 

ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.


Share it:

National

Post A Comment: