www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിയന്ത്രണം വിട്ട കാർ തലകുത്തി മറിഞ്ഞ് വീട്ടിലേക്ക് പതിച്ചു

Share it:


ഇടുക്കി: നിയന്ത്രണം വിട്ട കാർ തലകുത്തി മറിഞ്ഞ് വീട്ടിലേക്ക് പതിച്ചു. അടിമാലി വാളറ കോളനിപ്പാലത്തിനു സമീപം ഇന്നു രാവിലെ ആറോടെയായിരുന്നു അപകടം. മങ്ങാട്ട് തോമസിന്‍റെ വീട്ടിലേക്കാണ് കാർ തലകുത്തി പതിച്ചത്. അപകടത്തിൽ കാർ യാത്രക്കാർ പരുക്കുകളോടെ രക്ഷപെട്ടു.  

ഇവരെ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോതമംഗലത്ത് നിന്നും മാങ്കുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് റോഡിൽ നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറിൽ നിന്നും യാത്രികരെ പുറത്തെത്തിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  

അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മറ്റൊരു കാർ മറിഞ്ഞിരുന്നു. തോമസിന്‍റെ വീട്ടിലേക്ക് തന്നെയാണ് കാർ പതിച്ചത്. ഇന്നുണ്ടായ അപകടത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു

മൂന്നാർ: കനത്ത മഴയിൽ മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു. കൂറ്റൻ പാറക്കല്ലുകളാണ് റോഡിലേക്ക് ഇടിഞ്ഞു വീണിരിക്കുന്നത്. ഇതോടെ വഴിയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണും കല്ലും നീക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 

എന്നാൽ കനത്ത മഴ പ്രവർത്തനത്തിനു തടസമാകുന്നുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ‌മഴ ശക്തമായതോടെ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത വർധിച്ചിരിക്കുകയാണ്. 

Share it:

Idukki

Mostreaded

Post A Comment: