കുവൈത്ത് സിറ്റി: അവിഹിത ബന്ധത്തിലുണ്ടായ ചോരക്കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച കാമുകീ കാമുകൻമാർ പിടിയിൽ. കുവൈത്തിലാണ് സംഭവം നടന്നത്. നേപ്പാള്‍ സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായതെന്നാണ് പ്രാഥമിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
യുവതിയെയും കാമുകനെയും സംശയാസ്പദമായി ഒരു ഫിലിപ്പൈൻസ് സ്വദേശി കണ്ടതോടെയാണ് സംഭവത്തിന്‍റെ ചുരുൾ അഴിഞ്ഞത്. ഇവർ വിവരം ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിക്കുകയായിരുന്നു.
കുവൈത്തിലെ ഫര്‍വാനിയയിലാണ് സംഭവം. കുഞ്ഞിനെയും കൊണ്ട് ചവറ്റുകുട്ടയ്‍ക്ക് സമീപം സംശയാസ്‍പദമായ സാഹചര്യത്തില്‍ യുവാവും യുവതിയും നില്‍ക്കുന്നത് ഫിലിപ്പൈന്‍സ് സ്വദേശിയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.
കുഞ്ഞിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് സംശയം തോന്നി. ഇക്കാര്യം ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചു. സ്ഥലത്തിന്‍റെ ലൊക്കേഷന്‍ വിവരങ്ങളും കൈമാറി.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ചവറ്റുകുട്ടയില്‍ കുഞ്ഞിനെ കണ്ടെത്തി. പരിസരത്ത് നിന്നുതന്നെ യുവാവിനെയും കാമുകിയെയും അറസ്റ്റ് ചെയ്യുകയും ചെയ്‍തു. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. കുഞ്ഞ് തങ്ങളുടേത് തന്നെയെന്ന് ഇരുവരും സമ്മതിച്ചു. അവിഹിത ബന്ധമായതിനാല്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇരുവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇന്ധനവിലയിൽ വീണ്ടും വർധനവ്
കൊച്ചി: ഇന്ധനവിലയിൽ തുടർച്ചയായ രണ്ടാം ദിവസും വർധന. പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ 101.95 രൂപയും ഡീസൽ 94.90 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ് വില.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി വില വർധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെയാണ് ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങിയത്.
അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്‍റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.
Post A Comment: