www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1762) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലയാളി യുവാവ് ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

Share it:



മസ്‌കറ്റ്: മലയാളി യുവാവ് ഒമാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍.എസ്. കിരണ്‍(33) ആണ് മരിച്ചത്. കുടുംബ സമേതം ഒമാനിൽ താമസിക്കുകയായിരുന്നു കിരൺ. നിസ്വയ്ക്ക് സമീപം സമാഈലിലാണ് വാഹനാപകടമുണ്ടായത്.  

സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുമ്പോഴായിരുന്നു അപകടം. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ കണ്ണൂര്‍ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകള്‍ തനുശ്രീ കിരണിനേയും പരുക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം ഇളയ മകള്‍ തന്മയ പരുക്കേൽക്കാതെ രക്ഷപെട്ടു. കുട്ടിയെ ഒമാനിൽ തന്നെയുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. കിരണിന്‍റെ മൃതദേഹം നിസ്വയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അഛൻ ആത്മഹത്യ ചെയ്‌തു;  വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. വെട്ടേറ്റ കുഞ്ഞും മരിച്ചു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 

കണ്ണൂർ കുടിയാൻമലയില്‍ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സതീശന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുന്ന ആളാണ് എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. 


Share it:

Gulf

Post A Comment: