ഇടുക്കി: പുരയിടത്തിൽ നിന്നും 200ലേറെ വാഴക്കുലകൾ മോഷ്‌ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ എബ്രബാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് പിടിയിലായത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പ്രദേശത്താണ് സംഭവം നടന്നത്.
തമിഴ്‌നാട് സ്വദേശിയായ പോൾസൺ സോളമൻ ഇവിടെ ഏഴ് ഏക്കർ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഇയാളുടെ തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്തിരുന്ന വാഴയിൽ നിന്നാണ് കുലകൾ മോഷണം പോയത്. ഏലത്തിനു ഇടവിളയായി 2500 ഏത്തവാഴകളാണ് പോൾസൺ നട്ടത്. തമിഴ്നാട്ടിൽ നിന്നും വാഴ വിത്ത് എത്തിച്ച് ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് കൃഷി ആരംഭിച്ചത്.
ഇതോടൊപ്പം ഏലവുമുണ്ട്. കഴിഞ്ഞ ഏഴ് മാസമായി പോൾസന്‍റെ സ്ഥലത്ത് നിന്നും വാഴക്കുല മോഷണം പോയിരുന്നു. ഒന്നോ, രണ്ടോ കുലകളാണ് തുടക്കത്തിൽ കാണാതായത്. ഇതോടെ കാവലിനായി ഒരു സൂപ്പർ വൈസറെയും നിയമിച്ചു.
എന്നാൽ ഇതുകൊണ്ടും മോഷണം നിന്നില്ല. ദിവസം നാലോ, അഞ്ചോ കുലകൾ വീതം മോഷണം പോയി തുടങ്ങിയതോടെ പോൾസൺ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
ഇടുക്കിയിൽ 14 കാരി പ്രസവിച്ചു; ബന്ധുവിനെതിരെ കേസ്
ഇടുക്കി: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 14 കാരി പ്രസവിച്ചു. ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ബൈസൺവാലി സ്വദേശിനിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജൻമം നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ ബന്ധുവാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജാക്കാട് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് തന്നെ ബന്ധു പീഡനത്തിനിരയാക്കിയതായി കുട്ടി പറയുന്നത്. പഠനത്തിനായി രണ്ട് വർഷമായി ബന്ധുവിന്‍റെ വീട്ടിലായിരുന്നു കുട്ടിയുടെ താമസം.
ഈ സമയത്താണ് പീഡനം നടന്നത്. ബന്ധുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും കുട്ടിയുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റെടുത്തു.
Post A Comment: