www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമിതമായ ലഹരി ഉപയോഗം; അപൂർവ രോഗാവസ്ഥയിലെത്തി 33 കാരൻ

Share it:



അമിതമായി ലഹരി ഉപയോഗിച്ചതിലൂടെ അപൂർവ രോഗാവസ്ഥയിലായ യുവാവ് രണ്ടു വർഷത്തിനു ശേഷം സ്വാഭാവിക ജീവിതത്തിലേക്ക്. മെഡിക്കൽ ജേർണലായ ക്യൂറിയസിൽ പ്രസിദ്ധീകരിച്ച പഠനം റിപ്പോർട്ടിലാണ് 33 വയസുള്ള പേര് വെളിപ്പെടുത്താത്ത യുവാവിന്‍റെ അവസ്ഥയെ കുറിച്ച് സൂചിപ്പിക്കുന്നത്.  

ജനനേന്ദ്രിയത്തിലൂടെ മലവിസർജനം നടത്തുകയും മലദ്വാരത്തിലൂടെ സ്ഖലനം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയായിരുന്നു യുവാവിന്. വൃക്ഷണങ്ങളിൽ വേദനയുണ്ടായതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് യുവാവിന്‍റെ അപൂർവ രോഗാവസ്ഥയെ കുറിച്ച് ഡോക്‌ടർമാർ കണ്ടെത്തിയത്. പരിശോധനയിൽ മൂത്രനാളിയിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയതോടെ ഡോക്ടർമാർ ഒരു സിടി സ്‌കാൻ നടത്തി. 


ഇതോടെയാണ് ഫിസ്റ്റൂലയിലെ തകരാറാണ് അപൂർവ അവസ്ഥയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. മനുഷ്യന്‍റെ മൂത്രനാളത്തിനും മലാശയത്തിനും ഇടയിലുള്ള അസാധാരണമായ ഒരു പാതയാണ് ഫിസ്റ്റുല. ഇവിടെയുണ്ടായ തകരാറാണ് ബിജവും മലവും പാത മാറി സഞ്ചരിക്കാൻ ഇടയാക്കിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുവാവ് വ്യാപമായി കൊക്കൈൻ, ഫെൻസൈക്ലിഡിൻ തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. 

ഇതിന്‍റെ പരിണിതഫലമായിട്ടായിരുന്നു ഈ അവസ്ഥയിലേക്ക് യുവാവ് എത്തിപ്പെട്ടത്. ഏറെ നാളത്തെ ശ്രമഫലമായിട്ടാണ് ഈ രോഗാവസ്ഥയിൽ നിന്നും യുവാവിനെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞത്. ഫിസ്റ്റുല അടയ്ക്കുന്നതിനായി അവർ "ജോയിന്‍റ് കൊളോറെക്ടൽ ആൻഡ് യൂറോളജിക് സർജിക്കൽ ഫിസ്റ്റുല റിപ്പയർ" നടത്തിയെന്നും മെഡിക്കൽ ജേർണലിലെ റിപ്പോർട്ടിൽ പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Health

Post A Comment: