www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Share it:



തിരുവനന്തപുരം: ഇടുക്കിയിൽ അടക്കം മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

ശേഷിക്കുന്ന 11 ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. തിങ്കളാഴ്ച്ച കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. 

കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു

മൂന്നാർ: കനത്ത മഴയിൽ മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു. കൂറ്റൻ പാറക്കല്ലുകളാണ് റോഡിലേക്ക് ഇടിഞ്ഞു വീണിരിക്കുന്നത്. ഇതോടെ വഴിയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണും കല്ലും നീക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 

എന്നാൽ കനത്ത മഴ പ്രവർത്തനത്തിനു തടസമാകുന്നുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത വർധിച്ചിരിക്കുകയാണ്. 


Share it:

Kerala

Post A Comment: