www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓട്ടോ മറിഞ്ഞ് പരുക്കേറ്റയാളെ രക്ഷിക്കാതെ കണ്ടു നിന്നവർ; യുവാവ് മരിച്ചു

Share it:



ഏറ്റുമാനൂർ: ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് വഴിയരികിൽ കിടന്നയാൾ മരിച്ചു. കണ്ടു നിന്നവർ രക്ഷിക്കാൻ തയാറാകാതെ വന്നതോടെയാണ് അതിരംപുഴ സ്വദേശി ബിനു ദാരുണമായി മരിച്ചത്. ഏറ്റുമാനൂരിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. 

ബിനുവും ബന്ധുവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. ഇരുവരും മദ്യപിച്ചിരുന്നുവെന്നാണ് വിവരം. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്. അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരുക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.  

ഓട്ടോ ഡ്രൈവറും ബിനുവിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ബിനുവിന് നേരത്തെ അപസ്മാരത്തിന്‍റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല. എന്നിരുന്നാലും അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഇന്ധനവിലയിൽ വീണ്ടും വർധനവ് 

കൊച്ചി: ഇന്ധനവിലയിൽ തുടർച്ചയായ രണ്ടാം ദിവസും വർധന. പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ 101.95 രൂപയും ഡീസൽ 94.90 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ് വില. 

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി വില വർധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെയാണ് ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങിയത്.

അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ  ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്‍റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.


Share it:

Kerala

Mostreaded

Post A Comment: