കൊച്ചി: അഭിനയത്തിൽ സജീവമാണെങ്കിലും വന്ന വഴി മറക്കാത്ത നടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അഭിനയത്തിൽ ശ്രദ്ധ നേടുമ്പോഴും ഇടക്കിടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്.
ഇത്തരത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. എക്സ്ട്രാ ഹോട്ടായിട്ടാണ് താരം ഡാൻസ് ചെയ്യുന്നത്. കുട്ടിനിക്കറും വയറു കാണുന്ന തരത്തിലുള്ള ടോപ്പുമാണ് വേഷം. ഡാൻസ് കിടിലനാണെന്നാണ് ആരാധകരുടെ കമന്‍റ്.
ബാല്യകാല സഖിയെന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് സാനിയ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ ശ്രദ്ധ നേടുന്നത്. ചെറുപ്പം മുതൽ സാനിയ നൃത്തത്തിലും സജീവമാണ്. പ്രേതം 2, ലൂസിഫർ, കൃഷ്‌ണൻകുട്ടി പണി തുടങ്ങി, ദ പ്രീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
ഇടുക്കിയിൽ 14 കാരി പ്രസവിച്ചു; ബന്ധുവിനെതിരെ കേസ്
ഇടുക്കി: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 14 കാരി പ്രസവിച്ചു. ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ബൈസൺവാലി സ്വദേശിനിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജൻമം നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ ബന്ധുവാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജാക്കാട് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് തന്നെ ബന്ധു പീഡനത്തിനിരയാക്കിയതായി കുട്ടി പറയുന്നത്. പഠനത്തിനായി രണ്ട് വർഷമായി ബന്ധുവിന്‍റെ വീട്ടിലായിരുന്നു കുട്ടിയുടെ താമസം. ഈ സമയത്താണ് പീഡനം നടന്നത്.
ബന്ധുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും കുട്ടിയുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റെടുത്തു.
Post A Comment: