www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടു; റിട്ട. എസ്.ഐ അറസ്റ്റിൽ

Share it:

പാലക്കാട്: സോഷ്യൽ മീഡിയയിൽ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ട. എസ്.ഐ അറസ്റ്റിൽ. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരെ കണ്ടെത്താൻ സൈബർ ഡോം നടത്തിയ അന്വേഷണത്തിലാണ് റിട്ട. എസ്.ഐ കുടുങ്ങിയത്. 

സോഷ്യൽ മീഡിയയിലൂടെയും വെബ് സൈറ്റുകളിലൂടെയുമാണ് ഇയാൾ കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടു വരുന്നത്. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍(60) ആണ് അറസ്റ്റിലായത്. പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ സൈബര്‍ ഡോമും ഇന്‍റര്‍പോളും പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് റിട്ട. എസ്‌ഐയും പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 59 ഇടങ്ങളിലായി പൊലീസ് പരിശോധന നടത്തി. ഇതില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 10 ലാപ്‌ടോടും 10 മൊബൈല്‍ ഫോണും നാല് നെറ്റ് സെറ്ററുകളും പിടികൂടിയിട്ടുണ്ട്. 

സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ ഏഴുമുതല്‍ തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിദഗ്ധ പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. കുട്ടികളുടെ അശ്ലീല വീഡിയോ സ്ഥിരമായി കാണുന്നവരുടെയും ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ സൈബര്‍ ഡോം പൊലീസിന് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു 

കണ്ണൂര്‍: കളിക്കുന്നതിനിടെ ഗേറ്റ് തലയിലേക്ക് വീണ് മുന്നു വയസുകാരൻ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ  മകന്‍ ഹൈദറാണ് മരിച്ചത്. മട്ടന്നൂര്‍ ഉരുവാച്ചാലിലായിരുന്നു സംഭവം.  സ്ലൈഡിങ് ഗേറ്റാണ് കുട്ടിയുടെ തലയിലേക്ക് വീണത്. 

ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.


Share it:

Crime

Post A Comment: