www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏലപ്പാറയ്ക്ക് സമീപം വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം

Share it:



ഇടുക്കി: ഏലപ്പാറയിൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച്ചയിലധികം പഴക്കമുള്ള മൃതദേഹത്തിൽ ശരീര ഭാഗങ്ങൾ അഴുകിയ നിലയിലാണ്. മേമലയ്ക്ക് സമീപം സ്വകാര്യ സ്ഥലത്തിനോട് ചേർന്ന വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇവിടെ കാട് വെട്ടാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പീരുമേട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  

45,50 വയസ് പ്രായമുള്ള പുരുഷനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. സമീപത്തു നിന്നും നിന്നും ഒഴിഞ്ഞ മദ്യ കുപ്പിയും, കവറും കണ്ടെടുത്തിട്ടുണ്ട്. ഇടുക്കിയിൽ നിന്നും ഡോഗ് സ്ക്വാഡും, ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പീരുമേട് സി.ഐ. രജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

ഇടുക്കിയിൽ 14 കാരി പ്രസവിച്ചു; ബന്ധുവിനെതിരെ കേസ് 

ഇടുക്കി: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 14 കാരി പ്രസവിച്ചു. ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ബൈസൺവാലി സ്വദേശിനിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജൻമം നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ ബന്ധുവാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 

രാജാക്കാട് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് തന്നെ ബന്ധു പീഡനത്തിനിരയാക്കിയതായി കുട്ടി പറയുന്നത്. പഠനത്തിനായി രണ്ട് വർഷമായി ബന്ധുവിന്‍റെ വീട്ടിലായിരുന്നു കുട്ടിയുടെ താമസം. 

ഈ സമയത്താണ് പീഡനം നടന്നത്. ബന്ധുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും കുട്ടിയുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റെടുത്തു. 


Share it:

Idukki

Post A Comment: