www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം; ദുരൂഹതയെന്ന് പൊലീസ്

Share it:



കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹതയെന്ന് പൊലീസ്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ. ബാബു- സൂസൺ ദമ്പതികളുടെ മകൻ ഐഹാനയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിന്‍റെ പോസ്റ്റ് മോർട്ടം നടത്തിയതിൽ നിന്നും കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിലും കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് പോസ്റ്റ് മോർട്ടം ചെയ്‌ത ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. ഇതോടെ കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ വീട്ടിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അഛൻ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും  കുട്ടി മരിച്ചതായി ഡോക്ടർമാർ  സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2



Share it:

Kerala

Post A Comment: