www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2024) Idukki (1944) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തീപ്പൊരിയാകാൻ ജെസീമ; 21-ാം വയസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി

Share it:



കൊല്ലം: അപ്രതീക്ഷിത നീക്കങ്ങൾ നടത്തുന്നത് സി.പി.എമ്മിൽ പുതുമയല്ല. ഇപ്പോൾ 21 കാരിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്താണ് വീണ്ടും സി.പി.എം പ്രവർത്തകരെ പോലും ഞെട്ടിച്ചത്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ വയലിക്കട ബ്രാഞ്ച് സമ്മേളനമാണ് ഇരുത്തിയൊന്നുകാരിയായ ജസീമ ദസ്‌ത‌ക്കീറിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.  

ബാലസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജസീമ സംഘടനാ രംഗത്തേക്ക് വരുന്നത്. എസ്എഫ്ഐയുടെ യൂണിറ്റ്, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എസ്എഫ്ഐ ചാത്തന്നൂര്‍ ഏരിയ ജോയിന്‍റ്  സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ ജോയിന്‍റ് സെക്രട്ടറിയുമാണ്.  അഛന്‍ ദസ്തക്കീര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്.

തിരുവനന്തപുരം മേയറായി ബാലസംഘം സംസ്ഥാന പ്രസിഡന്‍റ്  ആര്യ രാജേന്ദ്രനെ സിപിഎം കൊണ്ട് വന്നത് രാജ്യത്തൊട്ടാകെ ചര്‍ച്ചയായി മാറിയിരുന്നു. ഒപ്പം പത്തനംതിട്ട അരുവാപ്പുലം പഞ്ചാത്ത് പ്രസിഡന്‍റാകുമ്പോള്‍ രേഷ്മ മറിയം റോയിക്കും പ്രായം 21 മാത്രമായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി

ലണ്ടൻ: നീളം അളക്കാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി. ലണ്ടനിലാണ് സംഭവം. കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ കുട്ടി ആരോഗ്യ നില മെച്ചപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. 

ശസ്ത്രക്രിയയിലൂടെയാണ് യുഎസ്ബി കേബിൾ പുറത്തെടുത്തത്. 15 കാരന്‍റെ ജനനേന്ദ്രിയത്തിലാണ് യു.എസ്.ബി കേബിൾ കുടുങ്ങിയത്. നീളം അളക്കാൻ കേബിൾ ഉള്ളിലേക്ക് കടത്തുകയായിരുന്നു. ജനനേന്ദ്രിയത്തിനുള്ളിൽ കേബിൾ കുടുങ്ങിയതോടെ കുട്ടി വേദന കൊണ്ട് പുളഞ്ഞു. വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്വന്തം വീട്ടിൽ വച്ചു തന്നെയായിരുന്നു കുട്ടി ആ സാഹസം കാട്ടിയത്. 

ആശുപത്രിയിൽ എത്തിച്ചയുടൻ നടത്തിയ സ്‌കാനിങ്ങിൽ കേബിൾ കുടുങ്ങിക്കിടക്കുന്ന വിധം മനസിലാക്കി. തുടർന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ജനനേന്ദ്രിയത്തിനു തകരാർ ഇല്ലെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഡെയിലി മെയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light