www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അടുത്ത ദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 64.5 മില്ലിമീറ്റർ മുതൽ 115.5 സെന്‍റീമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഞായറാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും, തിങ്കളാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 

ചൊവ്വാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കാളാഴ്ച്ച മുതൽ ബുധനാഴ്ചച് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 വരെ കി.മീ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

അതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് രൂപമെടുക്കുന്ന ന്യൂനമർദമാണ് സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാക്കുന്നത്. ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ഒഡീഷ തീരത്തേക്ക് സഞ്ചരിച്ചേക്കാമെന്നാണ് കരുതുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അഛൻ ആത്മഹത്യ ചെയ്‌തു;  വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. വെട്ടേറ്റ കുഞ്ഞും മരിച്ചു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കണ്ണൂർ കുടിയാൻമലയില്‍ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സതീശന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുന്ന ആളാണ് എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. 


Share it:

Kerala

Post A Comment: