www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 55 കാരനായ പിതാവ് അറസ്റ്റിൽ

Share it:



മലപ്പുറം: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. വളാഞ്ചേരിയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. 55 കാരനായ പിതാവാണ് അറസ്റ്റിലായിരിക്കുന്നത്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തിയത്.  

2014 മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പുറത്ത് പോകുന്ന സമയത്തായിരുന്നു പീഡനം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ആണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം ആത്മഹത്യാ ശ്രമം; അമ്മ അറസ്റ്റിൽ

കോഴിക്കോട്: മൂന്നു വയസുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. കോഴിക്കോട് നാദാപുരത്താണ് ദാരുണമായ സംഭവം നടന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കുട്ടികളുടെ മാതാവ് സുബിനയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ രാത്രിയാണ് മഞ്ഞാപുറത്ത് റഫീഖിന്‍റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. 

മുഹമ്മദ് റസ് വിൻ, ഫാത്തിമ റഫ് വ എന്നിവരാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന കിണറ്റിൽ ചാടിയത്. പതിനൊന്ന് മണിയോടെ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തുമ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. 

ഒമ്പതരയോടെ തന്നെ കുട്ടികളെ കിണറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ സുബിനയെ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിലെത്തിച്ചു. തുടർന്നാണ് നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share it:

Crime

Post A Comment: