കൽപറ്റ: മൈസൂരിൽ പഠിക്കാൻ പോയപ്പോൾ 19 കാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോഡ് അയന്നൂർ പൊൻമലക്കുന്നേൽ ഷിനോജ് ജോസഫാണ് അറസ്റ്റിലായത്. വൈത്തിരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ സഹപാഠിയായിരുന്നു യുവാവ്.
മൈസുരുവില്‍ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈത്തിരി എസ് എച്ച് ഒ ജയപ്രകാശും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രണ്ട് വര്‍ഷം മുന്‍പ് പെണ്‍കുട്ടി മൈസൂരിലെ കോളെജില്‍ പഠിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.
തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഷിനോജ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശി ജോബിൻ ജോണാണ് പിടിയിലായത്.
ഇന്നലെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ തൂപ്പ് ജോലിക്കാർ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ എത്തിയ 17കാരിയാണ് കുഞ്ഞിന് ജൻമം നൽകിയതെന്ന് കണ്ടെത്തി.
യുവതി അമ്മയ്ക്കൊപ്പമാണ് ആശുപത്രിയിലെത്തിയത്. യുവതിയെയും അമ്മയെയും ചോദ്യം ചെയ്‌തതിലൂടെയാണ് ഗർഭത്തിന് ഉത്തരവാദി യുവതിയുടെ സുഹൃത്താണെന്ന് വിവരം ലഭിച്ചത്. പെൺകുട്ടിക്ക് 17 വയസ് മാത്രം പ്രായമുള്ളതിനാൽ യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുക്കും.
ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എറണാകുളം കടവന്ത്ര സ്വദേശിനിയാണ് പെൺകുട്ടി. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ പ്രസവിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിനു ശേഷം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Post A Comment: